Kerala Class 12 First Term Question Paper 2025 Malayalam – Text
Read the full text of this question paper below — useful to quickly search, copy and reference the content online without downloading the PDF.
📄 View text version (3 pages)
Page 1
SECOND YEAR HIGHER SECONDARY
FIRST TERMINAL EXAMINATION – 2025
Part - II Time: 2 ½ Hours
MALAYALAM Cool off time: 15 Minutes
Maximum Score: 80
1 മുതൽ 6 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് ഉചിതമായ രണ്ടുത്തരം തെരഞ്ഞെടുത്തെഴുതുക.
(5 x 2 =10)
1. 'ഭരിച്ചുകൊൾക തവ പുത്രനെ വൈകാത നീ
സുരസ്ത്രീസമയായ കൗശികപുത്രിയോടും' - ഈ അശരീരിവാക്യത്തിന് യോജിക്കുന്ന പ്രസ്താവനകൾ
a) ദുഷന്തന്റെ ദുരധികാരത്തെ ന്യായീകരിക്കുന്നു.
b) ദുഷന്തന്റെ ആക്ഷേപവാക്കുകൾ ശരിവെക്കുന്നു.
c) ശകുന്തളയുടെ മാതാപിതാക്കളെ കുറിച്ചുള്ള സൂചനകൾ ഉണ്ട്.
d) ശകുന്തളയുടെ അന്തസ്സിനെയും ആത്മാഭിമാനത്തെയും പിന്തുണയ്ക്കുന്നു.
2. ബാഹുകൻ നളൻ തന്നെയാണെന്ന് കരുതാൻ സഹായകമായ സൂചനകൾ
a) സാകേതപതിയോട് വിനയത്തോടെ പെരുമാറുന്നു
b) ബാഹുകൻ സ്പർശിക്കുമ്പോൾ വാടിയ പൂക്കൾ വിളങ്ങുന്നു
c) ബാഹുകൻ തേരിൽ ദുഃഖിതനായിരിക്കുന്നു.
d) ബാഹുകനു മുന്നിൽ അഗ്നി അഹങ്കാരമില്ലാതെ കത്തുന്നു.
3. 'പ്രകാശം ജലം പോലെയാണ് 'എന്ന കഥയുടെ സവിശേഷതകളായി ചൂണ്ടിക്കാണിക്കാവുന്നവ
a) മാജിക്കൽ റിയലിസം b) യുദ്ധത്തിന്റെ കെടുതികൾ
c) സ്ത്രീപക്ഷ രചന d) ലാറ്റിനമേരിക്കൻ ജനതയുടെ പ്രതിഷേധം
4. കാക്കാരിശ്ശിനാടകത്തിന് യോജിക്കാത്ത പ്രസ്താവനകൾ എടുത്തെഴുതുക
a) ഭഗവതിക്കാവുകളിൽ അവതരിപ്പിക്കുന്നു. b) വടക്കൻകേരളത്തിന്റെ കലാരൂപം
c) ശിവപുരാണവുമായി ബന്ധപ്പെട്ട ഐതിഹ്യം. d) നാടോടി കലാരൂപം.
5. ദിവാകരൻ എത്തിച്ചേർന്ന തെരുവിലെ കടകളുടെ സവിശേഷതകൾ
a) രാത്രിയും പകലും തുറന്നിരിക്കുന്നവ. b) വേണ്ടത്ര വെളിച്ചമില്ലാത്തവ.
c) എല്ലാത്തരം സാധനങ്ങളും ലഭിക്കുന്നവ. d) മരിച്ചവരുടെ ഛായാപടങ്ങൾ മാത്രംവിൽക്കുന്നവ.
Page 2
6. മലയാളം ക്ലാസുകളിൽ നിന്ന് ഇ.സി.ജി. സുദർശന് ലഭിച്ച പ്രയോജനങ്ങൾ ഏവ?
a) വലിയ എഴുത്തുകാരൻ ആകാനുള്ള പ്രചോദനം.
b) ജീവിതത്തിന്റെ നിരർത്ഥകതയെപ്പറ്റിയുള്ള കാഴ്ചപ്പാട്.
c) ഒരു കാര്യത്തിന് അനേകം തലങ്ങൾ ഉണ്ടാകാം എന്ന വലിയ അറിവ്.
d) ഫിസിക്സിലെ പുതിയ കണ്ടുപിടുത്തങ്ങളിലേക്കുള്ള പ്രചോദനം.
7 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഒന്നോ രണ്ടോ വാക്യത്തിൽ
ഉത്തരമെഴുതുക. (3 x 2 = 6)
7. 'അവകാശങ്ങളുടെ പ്രശ്നം' എന്ന കഥയിൽ അവതരിപ്പിക്കുന്ന വിപണിയുടെ കച്ചവടതന്ത്രങ്ങൾക്ക്
രണ്ട് ഉദാഹരണം എഴുതുക.
8. അനാഥനായ മനുഷ്യന്റെ സംരക്ഷണം ഏറ്റെടുക്കുന്ന ദയാബായിയുടെ ജീവിതാനുഭവം നൽകുന്ന
സന്ദേശം എന്താണ്?
9. 'നളനില്ലൊരപരാധം പോല്‍, ഉണ്ടെന്നാകിലും
കുലനാരിക്കരുത് കോപം പോല്‍ '- ഈ വാക്കുകളില്‍ തെളിയുന്ന കേശിനിയുടെ സ്വഭാവഗുണം
എന്താണ്?
10. മലയാളം മുൻഷിയുടെ എന്ത് സവിശേഷതയാണ് ഇ.സി.ജി. സുദർശനെ ആകർഷിച്ചത്?
11 മുതൽ 16 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് അരപ്പുറത്തിൽ ഉത്തരമെഴുതുക.
(5 x 4 = 20)
11. കേശിനി വിദഗ്ദ്ധയായ തോഴിയാണെന്ന് എങ്ങനെ മനസ്സിലാക്കാം?
12. 'ദൈവദശകം' ഒരു വിശ്വപ്രാർത്ഥനയാണ് - വ്യക്തമാക്കുക.
13. കൊട്ടാരത്തിലെത്തിയ ശകുന്തളയെ എങ്ങനെയൊക്കെയാണ് ദുഷന്തന്‍ ആക്ഷേപിക്കുന്നത്?
14. കുട്ടികളുടെ മാന്ത്രികഭാവനയുടെ ആവിഷ്കാരമാണ് 'പ്രകാശം ജലം പോലെയാണ്' എന്ന കഥയെ
വ്യത്യസ്തമാക്കുന്നത്. വിശദമാക്കുക.
15. 'മാതൃഭാഷാപഠനം വെറും ഭാഷാപഠനം മാത്രമല്ല, അത് ജീവിതത്തെയാകെ സ്വാധീനിക്കുന്ന
ഒന്നാണ്.’ ഇ.സി.ജി. സുദർശന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഈ അഭിപ്രായം
പരിശോധിക്കുക.
16. ലോകോക്തികളാൽ സമൃദ്ധമാണ് എഴുത്തച്ഛന്റെ 'കണ്ണാടി കാണ്മോളവും'. ഉദാഹരണസഹിതം
വ്യക്തമാക്കുക.
17. ചേരുംപടി ചേർക്കുക (4)
ദയാബായ് - ഭൗതികശാസ്ത്രജ്ഞന്‍
കാക്കാരിശ്ശി നാടകം - പച്ചവിരൽ
കേശിനീമൊഴി - നാടോടി കലാരൂപം
ഇ.സി.ജി. സുദര്‍ശന്‍ - നളചരിതം ആട്ടക്കഥ
Page 3
18 മുതൽ 21 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും മൂന്നെണ്ണത്തിന് ഒരു പുറത്തിൽ ഉത്തരമെഴുതുക.
(3 x 6 =18)
18. പടയണിയുടെയും ഗോത്രസംസ്കാരത്തിന്റെയും അടിത്തറയിൽ കെട്ടിയുയർത്തിയ കാവ്യശില്പമാണ്
കടമ്മനിട്ടയുടെ 'കിരാതവൃത്തം.’ ഈ അഭിപ്രായം വിശകലനം ചെയ്യുക.
19. യൂറോപ്പിനോടുള്ള ലാറ്റിനമേരിക്കൻ ജനതയുടെ പ്രതിഷേധത്തിന്റെ സൂചനകൾ മാർക്വെസിന്റെ
കഥകളില്‍ കാണാം. 'പ്രകാശം ജലം പോലെയാണ് ' എന്ന കഥയുടെ അടിസ്ഥാനത്തിൽ
ഈ അഭിപ്രായം പരിശോധിക്കുക.
20. ആത്മാഭിമാനം വ്രണപ്പെട്ടപ്പോൾ ശക്തമായി പ്രതികരിക്കുന്ന ശകുന്തള ആധുനികസമൂഹത്തിലെ
സ്ത്രീകൾക്കുപോലും മാതൃകയാക്കാവുന്ന പുരാണ കഥാപാത്രമാണ്. സമർത്ഥിക്കുക.
21. 'നല്ലനായിരിപ്പവൻ നല്ലതു ഗ്രഹിച്ചിടും...’ ദയാബായിയുടെ അനുഭവവുമായി ബന്ധപ്പെടുത്തി ഈ
കാവ്യഭാഗത്തെ വ്യാഖ്യാനിക്കുക.
22. താഴെ കൊടുത്തിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ പടയണി എന്ന കലാരൂപത്തെ കുറിച്ച്
കുറിപ്പു തയ്യാറാക്കുക. (6)
അനുഷ്ഠാനകലാരൂപം - മധ്യതിരുവിതാംകൂറിലെ ഭഗവതിക്കാവുകളില്‍ ആചരിച്ചുവരുന്നു -
കോലംതുള്ളല്‍ പ്രധാന ഇനം - പാട്ടിന്റെയും തപ്പുതാളത്തിന്റയും അകമ്പടിയോടെയുള്ള
ഉറഞ്ഞുതുള്ളല്‍ - ഗണപതി, മറുത, കാലന്‍, കുതിര, ഭൈരവി തുടങ്ങി നിരവധി കോലങ്ങള്‍ -
പ്രകൃതിദത്തങ്ങളായ വസ്തുക്കള്‍ ഉപയോഗിക്കുന്നു - സജീവ ജനപങ്കാളിത്തം ആവശ്യപ്പെടുന്ന
കലാരൂപം.
23 മുതൽ 25 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണത്തിന് ഒന്നരപ്പുറത്തിൽ ഉത്തരമെഴുതുക
(2 x 8 =16)
23. സമൃദ്ധിയുടെ കാലം നഷ്ടപ്പെട്ട ജനതയുടെ വേദനയും രോഷവും പ്രതികാരദാഹവും നഷ്ടമായത്
തിരിച്ചുപിടിക്കാമെന്ന പ്രത്യാശയും 'കിരാതവൃത്ത'ത്തിലുണ്ട്. ഈ പ്രസ്താവന വിശകലനം ചെയ്ത്
നിരൂപണം തയ്യാറാക്കുക.
24. വ്യാഖ്യാനങ്ങള്‍ക്ക് അനന്തമായ സാധ്യതകള്‍ തുറന്നിടുന്ന കഥയാണ് പി. പത്മരാജന്റെ
'അവകാശങ്ങളുടെ പ്രശ്നം.’ ഈ അഭിപ്രായത്തെ മുന്‍നിര്‍ത്തി കഥയെ വിശകലനം ചെയ്യുക.
25. മാതൃഭാഷാപഠനത്തിന്റെയും മാതൃഭാഷയിലൂടെയുള്ള പഠനത്തിന്റെയും പ്രസക്തി എന്ന വിഷയത്തെ
അടിസ്ഥാനമാക്കി മുഖപ്രസംഗം തയ്യാറാക്കുക.
***************************************************