Page 2
FIRST YEAR HIGHER SECONDARY EXAMINATION
SAMPLE QUESTION PAPER
PART III
Score:80
HSE I ANTHROPOLOGY Time: 2.30 hrs
Answer any 14 questions from Qn.No 1-16. Each carries 1 score. (14x1=14)
1 മുതൽ 16 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 14 എണ്ണത്തിന് ഉത്തരം എഴുതുക.
ഒരു സ്കോർ വീതം. (1x1=14)
Find the pair:
ജോഡി കണ്ടെത്തുക
1. Sociology : Social Science
Anthropology : ....................…
1. സോഷ്യോളജി : സോഷ്യൽ സയൻസ്
നരവംശശാസ്ത്രം : .................
2. Beliefs : Non-material Culture
Books : .........................…
2. വിശ്വാസങ്ങൾ : ഭൗതികേതര സംസ്കാരം
പുസ്തകങ്ങൾ : .......................
3. Lamarck : Philosophic Zoologique
Charles Darwin : .....................…
3. ലാമാർക്ക് : ഫിലോസഫിക് സുവോളജിക്
ചാൾസ് ഡാർവിൻ : .........................
4. Learning one’s own culture : Enculturation
One’s own culture is superior : ...........…
4. സ്വന്തം സംസ്കാരത്തെക്കുറിച്ചുള്ള പഠനം: സ്വസംസ്കാര സ്വാംശീകരണം
സ്വന്തം സംസ്കാരം ശ്രേഷ്ഠമാണ് : ................
Find the odd item based on the criterion given in the brackets:
ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്ന മാനദണ്ഡങ്ങൾക്കനുസരിച്ച് ഒറ്റപ്പെട്ടവ കണ്ടെത്തുക.
5. Familial Anthropology, Development Anthropology, Political
Anthropology, Forensic Anthropology (Social Cultural Anthropology)
1
Page 3
5. കുടുംബ നരവംശശാസ്ത്രം, വികസന നരവംശശാസ്ത്രം, രാഷ്ട്രീയ
നരവംശശാസ്ത്രം, ഫോറൻസിക് നരവംശശാസ്ത്രം (സാമൂഹ്യ സാംസ്ക്കാരിക
നരവംശശാസ്ത്രം)
6. Serology, Osteology, Ethnography, Primatology (Biological
Anthropology)
6. സീറോളജി, ഓസ്റ്റിയോളജി, വംശീയവിവരണപഠനം, പ്രൈമറ്റോളജി
(ജൈവനരവംശശാസ്ത്രം)
7. Flake tool, Microlith, Blade Tool, Hand Axe ( Palaeolithic Tool )
7. ഫ്ലേക്ക്ടൂൾ, മൈക്രോലിത്ത്, ബ്ലേഡ്ടൂൾ, ഹാൻഡ്‍ആക്‌സ് (പ്രാചീന
ശിലായുധങ്ങൾ)
Choose the correct answer to the following questions from the brackets given
below:
ചുവടെ നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് ബ്രാക്കറ്റിൽ നിന്നും അനുയോജ്യമായ ഉത്തരം
തിരഞ്ഞെടുത്തെഴുതുക.
8. The specific space where tools and artifacts are found is ………………
8. ടൂളുകളും ആർടിഫാക്റ്റുകളും കണ്ടുവരുന്ന പ്രത്യേക പ്രദേശമാണ് …………..
9. Study of the relationship between Language and Culture is ................…
9. ഭാഷയും സംസ്കാരവും തമ്മിലുള്ള പരസ്പര ബന്ധത്തെ കുറിച്ചുള്ള പഠനം
..............ആണ്
10. The scholar associated with the concept Universal Grammar
is ...............…
10. സാർവ്വത്രികവ്യാകരണം എന്ന ആശയവുമായി ബന്ധപ്പെട്ട പണ്ഡിതൻ
ആണ്...................
11. Marriage between the higher caste Man and a lower caste Woman is
known as ...………...
11. ഉയർന്ന ജാതിക്കാരനായ പുരുഷനും താഴ്ന്ന ജാതിക്കാരിയായ സ്ത്രീയും
തമ്മിലുള്ള വിവാഹം .............. എന്നറിയപ്പെടുന്നു.
12. Form of marriage in which an individual has multiple spouses ……………
12. ഒരാൾക്ക് ഒന്നിലധികം ഇണകളുള്ള വിവാഹമാണ്..................
13. Process where the authority and power of an organisation is in few
hands is ................…
2
Page 4
13. അധികാരവും ശക്തിയും ഏതാനും കൈകളിൽ നിക്ഷിപ്തമായിരിക്കുന്ന
രീതിയാണ് ……………………………..
14. Authority which is based on law is ……………………………….
14. നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള അധികാരമാണ് .......................
15. The word Folklore was first used by................…
15. ഫോക് ലോർ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്...........
16. ............. is an example for Performing Art.
16. അവതരണകലക്കുള്ള ഒരു ഉദാഹരണമാണ്…………….
( Noam Chomsky, William J Thomes, Tribe, Polygyny, Hypergamy,
Centralisation, Socio linguistics, Hypogamy, Monogamy, Mural
Paintings, Decentralisatiom, legal authority, Padayani, Site, Ethno
Linguistics,)
(നോം ചോംസ്‌കി, വില്യം ജെ തോംസ്, ഗോത്രം, ബഹുഭാര്യാത്വം,
അനുലോമ വിവാഹം, കേന്ദ്രീകൃത രാഷ്ട്രീയവ്യവസ്ഥ, സമൂഹഭാഷാശാസ്ത്രം,
പ്രതിലോമവിവാഹം , ഏകവിവാഹം, മ്യൂറൽ പെയിന്റിംഗുകൾ, വികേന്ദ്രീകൃത
രാഷ്ട്രീയവ്യവസ്ഥ, നിയമപരമായ അധികാരം, പടയണി, സൈറ്റ്
വംശീയഭാഷാശാസ്ത്രം,)
Answer any 7 questions from Qn.No 17-25. Each carries 2score.
(7x2=14)
17 മുതൽ 25 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 7 എണ്ണത്തിന് ഉത്തരം
എഴുതുക. രണ്ട് സ്കോർ വീതം.(7x2=14)
17. Explain the concept Action Anthropology.
17. പ്രവർത്തന നരവംശശാസ്ത്രം എന്ന ആശയം വിശദീകരിക്കുക.
18. List out any four Material Cultural Traits.
18. ഏതെങ്കിലും നാല് ഭൗതിക സാംസ്കാരിക ഘടകങ്ങൾ
എഴുതുക.
19. Write any four characteristics of Negroid Race.
19. നീഗ്രോയിഡ് വർഗത്തിന്റെ ഏതെങ്കിലും നാലു സവിശേഷതകൾ
എഴുതുക.
20. List out any two principles of Lamarckism.
20. ലാമാർക്കിസത്തിന്റെ ഏതെങ്കിലും രണ്ട് തത്വങ്ങൾ
പട്ടികപ്പെടുത്തുക.
3
Page 5
21. Prepare a note on main features of Neolithic period.
21. നവീനശിലായുഗത്തിന്റെ പ്രധാന സവിശേഷതകളെക്കുറിച്ച് കുറിപ്പ്
തയ്യാറാക്കുക.
22. Write a short note on Sapir-Whorf Hypothesis.
22. സാപീർ-വോർഫ് സങ്കലനത്തെക്കുറിച്ച് ഒരു ചെറിയ കുറിപ്പ് എഴുതുക
23. List out any four sources of Customary Law.
23. ആചാര നിയമത്തിന്റെ ഏതെങ്കിലും നാല് സ്രോതസ്സ്പട്ടികപ്പെടുത്തുക.
24. Write a short note on Potlatch based Redistribution.
24. പോട്ലാച് അടിസ്ഥാനമാക്കിയുള്ള പുനർവിതരണത്തെക്കുറിച്ച് ഒരു ചെറിയ
കുറിപ്പ് എഴുതുക.
25. List out any four areas of Applied Folk Lore.
25. അപ്ലൈഡ് ഫോക്ക്‍ലോറിന്റെ ഏതെങ്കിലും നാല് മേഖലകൾ
പട്ടികപ്പെടുത്തുക.
Answer any 5 questions from Qn.No 26-31. Each carries 4 score.
(5x4=20)
26 മുതൽ 31 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും അഞ്ച് എണ്ണത്തിന് ഉത്തരം
എഴുതുക. 4 സ്കോർ വീതം.(5x4=20)
26. Write a short note on the Nature of Anthropology.
26. നരവംശശാസ്ത്രത്തിന്റെ സ്വഭാവത്തെക്കുറിച്ച് ഒരു ചെറിയ കുറിപ്പ് എഴുതുക.
27. Blood group of two couples are given below .Find out the possible
blood group of their children.
( 1) A x O ( 2 ) A X AB
27. താഴെ കൊടുത്തിരിക്കുന്നത് രണ്ടു ദമ്പതികളുടെ രക്തഗ്രൂപ്പുകൾ ആണ്.
അവരുടെ കുട്ടികൾക്ക് ഉണ്ടാകുവാൻ സാധ്യതയുള്ള രക്തഗ്രൂപ്പുകൾ
കണ്ടെത്തുക.
(1) AxO (2) A X AB
28. Explain different Traditions in Anthropology.
28. നരവംശശാസ്ത്രത്തിലെ വ്യത്യസ്ത പാരമ്പര്യങ്ങൾ വിശദീകരിക്കുക.
29. Write a short note on Stone Tool Typology.
29. വിവിധതരം ശിലായുധങ്ങളെക്കുറിച്ച് ഒരു ചെറുകുറിപ്പ് തയ്യാറാക്കുക.
4
Page 6
30. Differentiate between Endogamy and Exogamy.
30. സ്വഗണവിവാഹവും ബഹിർഗണവിവാഹവും തമ്മിൽ വേർതിരിക്കുക.
31. Write a short note on different types of Life Cycle Rituals.
31. വിവിധ തരത്തിലുള്ള ജീവിതചക്ര ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് ഒരു ചെറിയ
കുറിപ്പ് എഴുതുക.
Answer any 4 questions from Qn.No 32-36. Each carries 6 score.
(4x6=24)
32 മുതൽ 36 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും നാല് എണ്ണത്തിന് ഉത്തരം എഴുതുക.
6 സ്കോർ വീതം. (4x6=24)
32. Write a short note on the following concepts.
(a) Ethnocentrism and Cultural Relativism
(b) Ascribed status and Achieved Status
32. ഇനിപ്പറയുന്ന ആശയങ്ങളെക്കുറിച്ച് ഒരു ചെറിയ കുറിപ്പ് എഴുതുക.
(എ) സ്വസാംസ്ക്കാര കേന്ദ്രോൻമുഖതയും സംസ്കാരികാപേക്ഷികതയും
(ബി) ജന്മസിദ്ധ പദവിയും ആർജിത പദവിയും
33. Briefly explain ABO blood group system highlighting the Antigen,
Antibody and Blood group Identification.
33. ആന്റിജൻ, ആന്റിബോഡി, രക്തഗ്രൂപ്പ് നിർണ്ണയം എന്നിവ
എടുത്തുകാണിച്ചുകൊണ്ട് A, B, O രക്തഗ്രൂപ്പ് സംവിധാനം ചുരുക്കി
വിശദീകരിക്കുക.
34. Prepare a table on different types of Dating methods in
Archaeological Anthropology and explain any two of them.
34. പുരാവസ്തു നരവംശശാസ്ത്രത്തിലെ വിവിധതരം കാലഗണനാരീതികളെക്കുറിച്ച്
ഒരു പട്ടിക തയ്യാറാക്കി അവയിൽ ഏതെങ്കിലും രണ്ടെണ്ണം വിശദീകരിക്കുക.
35. Explain different types of Non Verbal communications.
35. വിവിധ തരത്തിലുള്ള വാചികമല്ലാത്ത ആശയവിനിമയരീതികൾ
വിശദീകരിക്കുക.
36. Draw a flowchart on Stages of Economic Development and explain
any two of them.
5
Page 7
36. സാമ്പത്തിക വികസനത്തിന്റെ ഘട്ടങ്ങൾ സൂചിപ്പിക്കുന്ന ഒരു ഫ്ലോചാർട്ട്
തയ്യാറാക്കുകയും അവയിൽ ഏതെങ്കിലും രണ്ടെണ്ണത്തെകുറിച്ച്
വിശദീകരിക്കുകയും ചെയ്യുക.
Answer any 1 question from Qn.No 37-38. Each carries 8 score.
(8x1=8)
37 മുതൽ 38 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ഒരെണ്ണത്തിന് ഉത്തരം എഴുതുക. 8
സ്കോർ വീതം .(8x1=8)
37. Draw a flowchart on major branches and sub branches of
Anthropology and explain any two branches in detail.
(Hints : Biological Anthropology ,Linguistic Anthropology, Scio-Cultural
Anthropology, Archaeological Anthropology )
37. നരവംശശാസ്ത്രത്തിന്റെ പ്രധാന ശാഖകളൂം ഉപശാഖകളൂം കാണിക്കുന്ന ഒരു
ഫ്ലോചാർട്ട് വരച്ച് ഏതെങ്കിലും രണ്ട് ശാഖകളെക്കുറിച്ച് വിശദീകരിക്കുക.
(സൂചനകൾ: ജൈവനരവംശശാസ്ത്രം, ഭാഷാ നരവംശശാസ്ത്രം, സാമൂഹ്യ
സാംസ്കാരിക നരവംശശാസ്ത്രം, പുരാവസ്തു നരവംശശാസ്ത്രം)
38. Prepare a flowchart on different forms of Marriage and explain any
three of them.
( Hints : Monogamy, Polygamy, Serial Monogamy, Non Serial
Monogamy, Polyandry, Polygyny, Polygynandry ,Fraternal Polyandry,
Sorroral Polygyny, Non Fraternal Polyandry, Non Sorroral
Polygyny )
38. വിവാഹത്തിന്റെ വ്യത്യസ്‌ത രൂപങ്ങൾ സൂചിപ്പിക്കുന്ന ഒരു ഫ്ലോചാർട്ട്
തയ്യാറാക്കുകയും വിവാഹത്തിന്റെ ഏതെങ്കിലും മൂന്ന് രൂപങ്ങൾ
വിശദീകരിക്കുകയും ചെയ്യുക.
(സൂചനകൾ : ഏകവിവാഹം, ബഹുവിവാഹം, അനുക്രമഏകവിവാഹം,
അനനുക്രമഏക വിവാഹം, ബഹുഭർതൃത്വം, ബഹുഭാര്യത്വം,
ബഹുഭാര്യാഭർതൃത്വം,സഹോദരബഹുഭർതൃത്വം, സഹോദരി
ബഹുഭാര്യത്വം, സാഹോദരേതര ബഹുഭർതൃത്വം, സഹോദരീതര
ബഹുഭാര്യത്വം )
***********************************************************************
Prepared by
Sajeevan N, GHSS Muzhappilangad
Vinod Nandyath GHSS Kavumbhagam
Srinsha T, GHSS Chelora
Remya C M, GHSS Muzhappilangad
Sheema V, PRMHSS, Kolavallur
Asha P, GHSS Mambaram
6