Page 1
Kerala Board
Sample
Papers
Page 2
അ ർദ്ധ വാർഷ ിക മൂല്യ നിർണ്ണ യം
ക്ല ാസ്സ ് 7
മലയ ാള ം കേ രള പാഠാവലി
Time : 2 മണ ിക്ക ൂര്‍ Score : 25 മാര്‍ ക്ക ്
നിര്‍ ദ്ദേ ശങ്ങ ള്‍
1 മൂല്യ നിർണയ പ്ര വർത്ത നങ്ങ ൾ ആരംഭിക്ക ുന്ന തിനു മുമ്പ ് 15 മിനിറ്റ ്
സമാശ്വ ാസ സമയമാണ് . ഈ സമയം ചോദ്യ ങ്ങ ൾ നന്ന ായി വായിച്ച ു
മനസ്സ ിലാക്ക ാൻ ഉള്ള താണ് .
2 ആകെ ആറ് പ്ര വർത്ത നങ്ങ ൾ നൽകിയിട്ട ുണ്ട ് . ആദ്യ ത്തെ പ്ര വർത്ത നം
നിർബന്ധ മായും ചെ യ്യ ണം രണ്ട ു മുതൽ ആറുവരെ പ്ര വർത്ത നങ്ങ ളിൽ
നാലെ ണ്ണ ത്ത ിന് ഉത്ത രം എഴുതിയാൽ മതി.
പ്രവര്‍ത്തനം 1 : വായിക്കാം എഴുതാം
കവിത വായിച്ച് ചുവടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക
മലയാളം
ചേരമാന്‍ പെരുമാള്‍ വായിച്ച ഭാഷ
കേരങ്ങളൊക്കെയും വാഴിച്ച ഭാഷ
ഞാറു നടുന്നോരു നാടിന്റെ ഭാഷ
ചേറു പുരണ്ടോരു നാടിന്റെ ഭാഷ
പുള്ളുവ വീണ മിടിക്കുന്ന ഭാഷ
ചുരികത്തഴമ്പുള്ള നാടോടി ഭാഷ
കണ്ണകി കണ്ണു മിഴിപ്പിച്ച ഭാഷ
കയ്ക്കാത്ത കാഞ്ഞിരം കായ്ക്കുന്ന ഭാഷ
ആളുന്തിപ്പാട്ടിന്റെ ചേലുള്ള ഭാഷ
ആളേറെത്തുള്ളിയ വള്ളുവന്‍ ഭാഷ
മീന്‍ തൊട്ടുകൂട്ടിയ പട്ടേരി ഭാഷ
തേന്‍ ചുരത്തിത്തന്ന കായാമ്പു ഭാഷ
വള്ളം തുഴഞ്ഞേറെ പാടിയ ഭാഷ
ഉള്ളം നിറഞ്ഞുറഞ്ഞാടിയ ഭാഷ
ഓമനത്തിങ്കളുറങ്ങുന്ന ഭാഷ
തമ്പുരാക്കന്മാര്‍ മുറുക്കിയ ഭാഷ
ചിന്തതന്‍ ചന്തം പകരുന്ന ഭാഷ
പൈതലിന്‍ ഹാസം പതയുന്ന ഭാഷ
പ്രേമം നിറഞ്ഞു വഴിയുന്ന ഭാഷ
കണ്ണീരും മുത്തായി മാറുന്ന ഭാഷ
മലയാളം കേരളപാഠാവലി Samagra Plus
Page 3
ഇടനെഞ്ചു പൊട്ടും ഇടയന്റെ ഭാഷ
മണിനാദമായ്‌മുഴങ്ങീടുന്ന ഭാഷ
നാരു പിരിക്കുന്ന നേരിന്റെ ഭാഷ
കൊയ്തുമെതിക്കുന്ന വേര്‍പ്പിന്റെ ഭാഷ
മാമരങ്ങള്‍ പൂത്ത കാടിന്റെ ഭാഷ
നീളേ കടല്‍ത്തിര പാടുന്ന ഭാഷ
സൂര്യകാന്തിപ്പൂ ചിരിക്കുന്ന ഭാഷ
സൂര്യനായ്‌കത്തിജജ്വലിക്കുന്ന ഭാഷ
1) ഞാറു നടുന്നോരു നാടിന്റെ ഭാഷ
ചേറു പുരണ്ടോരു നാടിന്റെ ഭാഷ
ഈ വരികൾ സൂചിപ്പിക്കുന്നത് ?
• കൃഷിപ്പാട്ട്
• വടക്കൻപാട്ട്
• തോറ്റംപാട്ട്
2) കൃഷ്ണഗാഥയുടെ ഉത്ഭവം സൂചിപ്പിക്കുന്ന വരി ഏത് ?
• പൈതലിന്‍ ഹാസം പതയുന്ന ഭാഷ
• ആളുന്തിപ്പാട്ടിന്റെ ചേലുള്ള ഭാഷ
• മീന്‍ തൊട്ടുകൂട്ടിയ പട്ടേരി ഭാഷ
3) 'കാവ്യക്കരുക്കളിൽ താരാട്ടുപാട്ടിന്റെ -
യീണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാൾ '
(അമ്മ മലയാളം) (കുരീപ്പുഴ ശ്രീകുമാർ )
ഈ വരികളുമായി സാമ്യമുള്ള വരിയേത് ?
• കണ്ണീരും മുത്തായി മാറുന്ന ഭാഷ
• ഓമനത്തിങ്കളുറങ്ങുന്ന ഭാഷ
• കണ്ണകി കണ്ണു മിഴിപ്പിച്ച ഭാഷ
4) മലയാളഭാഷയെ കൈപിടിച്ചുയർത്തിയ കവികളും അവരുടെ കവിതയെക്കുറിച്ചുള്ള
സൂചനകളും താഴെ കൊടുക്കുന്നു .
ചേരുംപടി ചേർക്കുക
എഴുത്തച്ഛൻ വള്ളം തുഴഞ്ഞേറെ പാടിയ ഭാഷ
കുഞ്ചൻ നമ്പ്യാർ കയ്ക്കാത്ത കാഞ്ഞിരം കായ്ക്കുന്ന ഭാഷ
രാമപുരത്തു വാര്യർ ആളേറെത്തുള്ളിയ വള്ളുവന്‍ ഭാഷ
മലയാളം കേരളപാഠാവലി Samagra Plus
Page 4
5) ഈ കവിതയ്ക്ക് ഉചിതമെന്നു തോന്നുന്ന മറ്റൊരു തലക്കെട്ട് നല്‍കുക.
പ്രവര്‍ത്തനം 2 : പ്രതികരണക്കുറിപ്പ്
എ) 'ജനിക്കും നിമിഷം തൊട്ടെൻ
മകനിംഗ്ലീഷ് പഠിക്കണം
അതിനാൽ ഭാര്യ തൻ പേറ-
ങ്ങിംഗ്ലണ്ടില്‍ തന്നെയാക്കി ഞാൻ '
-കുഞ്ഞുണ്ണിമാഷ്
സ്ട്രൈറ്റ് പോയി
സെക്കൻഡ് ലെഫ്റ്റ്
മോനേ എടുത്താല്‍ കാണുന്ന
ഈ ജില്ലാ മിൽമ ബൂത്തിന്റെ ഓപ്പോസിറ്റ്
ആശുപത്രിയിലേക്കുള്ള ആണ് ജില്ലാ ആശുപത്രി
വഴിയേതാണ്
കുഞ്ഞുണ്ണിമാഷിന്റെ വരികളും രണ്ടു വഴിയാത്രികര്‍ തമ്മിലുള്ള സംഭാഷണവും വായിച്ചല്ലോ .
മലയാളപദങ്ങള്‍ ഉപയോഗിക്കാനാവുന്ന സന്ദര്‍ഭങ്ങളില്‍ പോലും ഇംഗ്ലീഷ് പ്രയോഗിക്കുന്ന
പ്രവണത കൂടിവരുന്നില്ലേ ?
മലയാളിക്ക് മലയാളത്തോടുള്ള മമത കുറയുന്നുവോ?
ഈ വിഷയത്തിൽ നിങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും കൂടി ഉള്‍പ്പെടുത്തി ഒരു
പ്രതികരണക്കുറിപ്പ് തയ്യാറാക്കുക.
ബി) 'കാവ്യനർത്തകി' എന്ന കവിതയിൽ നർത്തകിയായി കവിയുടെ മുന്നിൽ വന്നിരിക്കുന്നത്
ആരാണ്?
പ്രവര്‍ത്തനം 3 : നോട്ടീസ്
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ പുതുവത്സരാഘോഷം
നടത്തുന്നു . മാതൃഭാഷയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മലയാളം കേരളപാഠാവലി Samagra Plus
Page 5
ഉദ്ഘാടനം : പ്രശസ്ത സാഹിത്യകാരൻ കുരീപ്പുഴ ശ്രീകുമാര്‍
മലയാളത്തിൽ പുതുവത്സര ആശംസ വചനങ്ങൾ തയ്യാറാക്കൽ
കാവ്യാലാപനം
നിർത്താതെ മലയാളം - ഒരു മിനിറ്റ് പ്രസംഗം
കാവ്യകേളി - ഇവയാണ് പ്രധാന പരിപാടികൾ
കൂടുതൽ വിശദാംശങ്ങൾ ഉൾപ്പെടുത്തി ഈ പരിപാടിക്ക് എല്ലാവരെയും ക്ഷണിച്ചുകൊണ്ട് ഒരു
നോട്ടീസ് തയ്യാറാക്കുക
പ്രവര്‍ത്തനം 4 : ജീവചരിത്രക്കുറിപ്പ്
എ)
ജനനം : 1848 ഏപ്രിൽ 29
ജന്മസ്ഥലം : കിളിമാനൂർ കൊട്ടാരം തിരുവനന്തപുരം
മാതാപിതാക്കൾ :ഉമാ അംബാഭായി തമ്പുരാട്ടി , എഴുമാവിൽ നീലകണ്ഠൻ ഭട്ടതിരിപ്പാട്,
ഗുരു :കൊട്ടാരം ചിത്രകാരൻ രാജരാജവർമ്മ
മരണം :1906 ഒക്ടോബർ 2
പ്രധാന ചിത്രങ്ങള്‍ : വിളക്കേന്തിയ വനിത , അതാ അച്ഛൻ വരുന്നു, ഹംസവും
ദമയന്തിയും , ദർഭമുന കൊണ്ട ശകുന്തള
അംഗീകാരങ്ങൾ : 1871-ൽ മഹാരാജാവിൽ നിന്ന് വീരശൃംഖല
1873-ൽ മദ്രാസിൽ നടന്ന കലാ പ്രദർശനത്തിൽ സുവർണ്ണമുദ്ര
കൊട്ടാര ചുമരുകളിൽ കരിക്കട്ട കൊണ്ട് ചിത്രം വരച്ച് തുടക്കം.
എണ്ണഛായ ചിത്രരചനയിൽ പ്രാവീണ്യം .
രാജാക്കന്മാർക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാർക്കിടയിലെ രാജാവും
മുകളിൽ കൊടുത്ത വിശദാംശങ്ങൾ യുക്തിപരമായി ക്രമപ്പെടുത്തി എണ്ണച്ചായ ചിത്രകാരനായ
രാജാ രവിവർമ്മയുടെ ഒരു ലഘു ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക .
മലയാളം കേരളപാഠാവലി Samagra Plus
Page 6
ബി) സൺഡേ ഇൻഡിപ്പെൻഡന്റിലെ മത്സരത്തിനായി ക്രിസ്റ്റി ബ്രൗെൺ പെയിൻറ് ചെയ്ത
ചിത്രം ഏത്?
പ്രവര്‍ത്തനം 5 : ഇ മെയില്‍ സന്ദേശം
"നോക്ക് ! നോക്ക് ! എടാ നീ നേടി, നേടി , നോക്ക് !”
പെയിന്റിംഗ് മത്സരത്തിൽ സമ്മാനം നേടിയ ബ്രൗണിനോട് അച്ഛന്‍ ആഹ്ളാദത്തോടെ പറയുന്ന
വാക്കുകളാണിത് .
സിൻഡ്രലയുടേയും രാജകുമാരന്റേയും ചിത്രത്തിന് സമ്മാനം നേടിയ ക്രിസ്റ്റി ബ്രൗണിനെ
അഭിനന്ദിച്ചുകൊണ്ട് വ്യത്യസ്തമായ രണ്ട് ഇമെയിൽ സന്ദേശങ്ങൾ തയ്യാറാക്കുക.
പ്രവര്‍ത്തനം 6 : ലേഖനം
ഞാൻ
പല പല നാളുകൾ ഞാനൊരു പുഴുവായ്
പവിഴക്കൂട്ടിലുറങ്ങി
.........................................................................................
ഒരുനാൾ സൂര്യനുദിച്ചുയരുമ്പോൾ
വിടരും ചിറകുകൾ വീശി
പുറത്തുവന്നു അഴകുതുടിക്കും
പൂമ്പാറ്റത്തളിരായി
- സി ഗംഗാധരൻ നായർ
ചിത്രശലഭങ്ങള്‍
പറന്നു നടക്കുന്ന ചിത്രശലഭങ്ങൾക്ക് പിമ്പേ
മനുഷ്യരുടെ ബാല്യകാലം രണ്ടു ചിത്രങ്ങളും
പിടിച്ചുകൊണ്ട് പറക്കുന്നു
മനുഷ്യര്‍ വലുതാകുമ്പോള്‍ ചിറകുകള്‍ കൊഴിയുന്നു
ശേഷം പുഴുവായി ഇഴഞ്ഞു നടക്കുന്നു.
- എസ് ജോസഫ്
➢ പുഴുവായിരുന്ന പൂമ്പാറ്റ വളര്‍ന്ന് അഴകാര്‍ന്ന ചിത്രശലഭമായി മാറുന്നു.
➢ കലര്‍പ്പില്ലാത്ത സ്നേഹത്തിന്റെയും മാനവികതയുടെയും നേര്‍ രൂപമാണ്
കുട്ടികള്‍
വളരുന്തോറും മനുഷ്യന് മാനവികതയുടെ ചിറകുകള്‍ നഷ്ടമാവുന്നുണ്ടോ?
മുകളിലെ വരികളും പ്രസ്താവനകളും പരിഗണിച്ച് ലഘുലേഖനം തയ്യാറാക്കുക.
ലേഖനത്തിന് ഉചിതമായ തലക്കെട്ടും നല്‍കണേ.
ബി) ചിത്രശലഭങ്ങള്‍ കയ്യില്‍ ചിത്രങ്ങളില്ലാതെ കഴിഞ്ഞതെപ്പോള്‍?
********************************************
മലയാളം കേരളപാഠാവലി Samagra Plus
Page 7
ഉത്തര സൂചിക
പ്രവര്‍ത്തനം 1 : വായിക്കാം എഴുതാം
1) കൃഷിപ്പാട്ട്
2) ആളുന്തിപ്പാട്ടിന്റെ ചേലുള്ള ഭാഷ
3) ഓമനത്തിങ്കളുറങ്ങുന്ന ഭാഷ
4)ചേരുംപടി ചേർക്കുക
എഴുത്തച്ഛൻ കയ്ക്കാത്ത കാഞ്ഞിരം കായ്ക്കുന്ന ഭാഷ
കുഞ്ചൻ നമ്പ്യാർ ആളേറെത്തുള്ളിയ വള്ളുവന്‍ ഭാഷ
രാമപുരത്തു വാര്യർ വള്ളം തുഴഞ്ഞേറെ പാടിയ ഭാഷ
5) ഉചിതമായ ശീര്‍ഷകം കണ്ടെത്തിയിട്ടുണ്ട്.
പ്രവര്‍ത്തനം 2 : എ) പ്രതികരണക്കുറിപ്പ്
✗ മാതൃഭാഷയുടെ പ്രാധാന്യം കണ്ടെത്തിയിട്ടുണ്ട്.
✗ മലയാളഭാഷയോടുള്ള ഇന്നത്തെ സമൂഹത്തിന്റെ സമീപനം വിശകലനം ചെയ്തിട്ടുണ്ട്,
✗ മലയാളഭാഷയുടെ ഉപയോഗം വ്യാപിപ്പിക്കുന്നതിനായി ഏറ്റെടുത്തിട്ടുള്ള പ്രവര്‍
ത്തനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
✗ സ്വന്തം നിരീക്ഷണങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
✗ ഉചിതമായ ഭാഷ
(ബി) മലയാള കവിത
പ്രവര്‍ത്തനം 3 : നോട്ടീസ്
✗ നോട്ടീസിന്റെ ഘടന ( ശീര്‍ഷകം, സംബോധന, തീയതി , ഉള്ളടക്കം, വിശദാംശങ്ങൾ,
ആഹ്വാനം ) പാലിച്ചിട്ടുണ്ട്
✗ നോട്ടീസ് താല്പര്യത്തോടെയും എളുപ്പത്തിലും വായിക്കാൻ പ്രേരിപ്പിക്കുന്ന വിധം
ആകർഷകമായി വിന്യസിച്ചിട്ടുണ്ട്
✗ ഉചിതമായ ഭാഷ - സവിശേഷപ്രയോഗങ്ങൾ ശൈലി എന്നിവയുടെ ഉപയോഗം
പ്രവര്‍ത്തനം 4 : എ) ജീവചരിത്രക്കുറിപ്പ്
✗ ജനനം, മരണം- തീയതിയും സ്ഥലവും
മലയാളം കേരളപാഠാവലി Samagra Plus
Page 8
✗ കുടുംബ വിവരങ്ങൾ
✗ ആജീവനാന്ത നേട്ടങ്ങൾ
✗ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ
✗ സമൂഹത്തിലെ സ്വാധീനം / ചരിത്രപരമായ പ്രാധാന്യം
ബി) സിന്‍ഡ്രല രാജകുമാരനുമൊത്ത് നൃത്തം ചെയ്യുന്ന ചിത്രം
പ്രവര്‍ത്തനം 5 : ഇ മെയില്‍ സന്ദേശം
✗ സന്ദേശം തയ്യാറാക്കി അയക്കുന്ന ആളിന്റെയും സന്ദേശം സ്വീകരിക്കുന്ന ആളിന്റെയും
ഇമെയിൽ ഐഡി
✗ സന്ദേശത്തിന്റെ സംക്ഷിപ്തമായമായ അവതരണം
✗ വിഷയത്തിന്റെ പരാമർശം
✗ ഉചിതമായ ഭാഷ
പ്രവര്‍ത്തനം 6 : എ) ലേഖനം
✗ സന്ദർഭവുമായി ബന്ധപ്പെട്ട പരമാവധി ആശയങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്
✗ ലേഖനത്തിന്റെ ഘടന പാലിച്ചിട്ടുണ്ട് (തലക്കെട്ട്, തുടക്കം , പ്രധാനാശയങ്ങൾ ,
വിശദീകരണങ്ങൾ , ഉപസംഹാരം )
✗ വിഷയവുമായി ബന്ധപ്പെട്ട് തന്റെ നിരീക്ഷണങ്ങളും നിലപാടുകളും യുക്തിയും
ഉദാഹരണങ്ങളും സഹിതം സ്ഥാപിച്ചിട്ടുണ്ട്.
✗ ആശയങ്ങളും നിലപാടുകളും വായനക്കാരിൽ എത്തിക്കാൻ അനുയോജ്യമായ ഭാഷ
ബി) പുഴുക്കളായി കഴിഞ്ഞ കാലത്ത്
**************************************************
മലയാളം കേരളപാഠാവലി Samagra Plus
AglaSem Earn while Learn Program. Send your papers and get paid.
Contact: support@
Page 9
Sample Papers
CBSE Sample Papers
ICSE / ISC Board Sample Papers
AP Board Sample Papers
Assam Board Sample Papers
Bihar Board Sample Papers
Chhattisgarh Board Sample Papers
Goa Board Sample Papers
Gujarat Board Sample Papers
Haryana Board Sample Papers
HP Board Sample Papers
J&K State Board Sample Papers
Jharkhand Board Sample Papers
Karnataka Board Sample Papers
Kerala Board Sample Papers
Page 10
Sample Papers
MP Board Sample Papers
Maharashtra Board Sample Papers
Manipur Board Sample Papers
Mizoram Board Sample Papers
Orissa Board Sample Papers
Punjab Board Sample Papers
Rajasthan Board Sample Papers
Tamil Nadu Board Sample Papers
Telangana State Board Sample Papers
Tripura Board Sample Papers
UP Board Sample Papers
Uttarakhand Board Sample Papers
West Bengal Board Sample Papers