aglasem.com
Home Schools Admission Career Mock Test PDF Docs Playground
ClassChoose class
StateSelect state

Kerala Class 7 Second Term Model Question Paper Malayalam BT

Download the Kerala Class 7 Second Term Model Question Paper Malayalam BT PDF for free at AglaSem. Designed as per the latest Kerala Class 7 exam pattern and marking scheme, this sample paper lets you practise likely questions, manage time and self-assess before the exam. More Detail
Kerala Class 7 Second Term Model Question Paper Malayalam BT - Page 1 of 10

Finished viewing? Save it for later —

Download Kerala Class 7 Second Term Model Question Paper Malayalam BT (PDF · 10 pages)
Downloaded 11 times

About Kerala Class 7 Second Term Model Question Paper Malayalam BT

Kerala Class 7 Second Term Model Question Paper Malayalam BT is available here for free download. Published by Kerala Board for Class 7, this sample paper can be viewed online or downloaded as a PDF (10 pages). Candidates preparing for Class 7 can use Kerala Class 7 Second Term Model Question Paper Malayalam BT to understand the exam pattern, the type of questions asked, and the overall difficulty level.

Frequently Asked Questions

How can I download Kerala Class 7 Second Term Model Question Paper Malayalam BT?

Open this page and click the Download button to save Kerala Class 7 Second Term Model Question Paper Malayalam BT as a PDF. It is completely free on AglaSem Docs.

Is Kerala Class 7 Second Term Model Question Paper Malayalam BT free to download?

Yes. Kerala Class 7 Second Term Model Question Paper Malayalam BT can be viewed online and downloaded as a PDF free of cost on AglaSem Docs.

How many pages does Kerala Class 7 Second Term Model Question Paper Malayalam BT have?

Kerala Class 7 Second Term Model Question Paper Malayalam BT contains 10 pages, which you can read online or download together as a single PDF.

Where can I find more Class 7 study material?

You can find more Class 7 question papers, sample papers, syllabus, and answer keys on AglaSem Docs.

Kerala Class 7 Second Term Model Question Paper Malayalam BT – Text

Read the full text of this sample paper below — useful to quickly search, copy and reference the content online without downloading the PDF.

📄 View text version (10 pages)

Page 1

Kerala Board

Sample
Papers

Page 2

അ ർദ്ധ വാർഷ ിക മൂല്യ നിർണ്ണ യം
ക്ല ാസ്സ ് 7
മലയ ാള ം -അ ടിസ്ഥ ാന പാഠാവലി
Time : 2 മണ ിക്ക ൂര്‍ Score : 25 മാര്‍ ക്ക ്

നിര്‍ ദ്ദേ ശങ്ങ ള്‍
1 മൂല്യ നിർണയ പ്ര വർത്ത നങ്ങ ൾ ആരംഭിക്ക ുന്ന തിനു മുമ്പ ് 15 മിനിറ്റ ്
സമാശ്വ ാസ സമയമാണ് . ഈ സമയം ചോദ്യ ങ്ങ ൾ നന്ന ായി വായിച്ച ു
മനസ്സ ിലാക്ക ാൻ ഉള്ള താണ് .
2 ആകെ ആറ് പ്ര വർത്ത നങ്ങ ൾ നൽകിയിട്ട ുണ്ട ് . ആദ്യ ത്തെ പ്ര വർത്ത നം
നിർബന്ധ മായും ചെ യ്യ ണം. ബാക്ക ിയുള്ള അഞ്ച ് പ്ര വർത്ത നങ്ങ ളിൽ
നാലെ ണ്ണ ത്ത ിന് ഉത്ത രമെ ഴുതിയാൽ മതി.

പ്രവര്‍ത്തനം 1 : വായിക്കാം എഴുതാം

മരം നട്ട മനുഷ്യന്‍

ആല്‍പ്സ് പർവ്വതം, പ്രോവന്‍സിലേക്ക് തള്ളി നിൽക്കുന്ന ഭാഗം. സഞ്ചാരികൾ
പോകാറില്ലാത്ത ഒരു മലമ്പ്രദേശത്തു കൂടി ഞാൻ തനിച്ച് ബഹുദൂരം
നടക്കുകയായിരുന്നു. മൂന്നു ദിവസം നടന്നപ്പോൾ മരുവത്ക്കരിക്കപ്പെട്ട ഭൂമിയിൽ
പണ്ടെങ്ങോ വരണ്ടുപോയ ഒരു അരുവിക്കരയിൽ ഞാൻ എത്തപ്പെട്ടു. ഈ
ഊഷരഭൂമിയിൽ വെള്ളം കണ്ടെത്താനാവുമെന്ന പ്രതീക്ഷയേ നഷ്ടപ്പെട്ടു. അപ്പോള്‍
അകലെ ഒരു മരത്തിന്റെ കുറ്റി പോലെ എന്തോ ഒന്നു കാണാനായി. അത്ഭുതം അതൊരു
ആട്ടിടയനായിരുന്നു. വരണ്ടുണങ്ങിയ മണ്ണിൽ അയാളുടെ ചുറ്റുമായി മുപ്പത് ആടുകൾ.
മലമടക്കുകൾക്കിടയിലെ തന്റെ കുടിലിലേക്ക് അദ്ദേഹം എന്നെ കൂട്ടിക്കൊണ്ടുപോയി
ഈ മലഞ്ചെരുവിൽ ഓക്കുമരങ്ങൾക്കിടയിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന
മൂന്നോ നാലോ ഗ്രാമങ്ങൾ എനിക്കു നന്നായറിയാം. മരം കത്തിച്ചു കരി ഉണ്ടാക്കി
വിൽക്കലാണ് ഗ്രാമീണരുടെ ജോലി. ജീവിതം ഇവിടെ മഹാകഷ്ടമാണ്. തണുപ്പുകാലത്ത്
അതി ശൈത്യം, വേനലിൽ ദുസ്സഹമായ ചൂടും വരൾച്ചയും. മനുഷ്യരുടെ അത്യാഗ്രഹം
അവരെ നാശത്തിലെത്തിച്ചിരിക്കുന്നു . അതിനുപുറമേ സിരകളെ വലിച്ചു മുറുക്കുന്ന
നശിച്ച കാറ്റും .
പിറ്റേന്നു രാവിലെ ഇടയന്റെ കൂടെ ഞാനും നടക്കാൻ പോയി . അയാളുടെ കയ്യിൽ
എന്റെ വിരലിന്റെ വണ്ണവും ഒരു വാര (ഏകദേശം 90 സെൻറീമീറ്റർ) നീളവുമുള്ള ഒരു
കമ്പിയുണ്ടായിരുന്നു. തോളത്ത് വിത്തുകൾ നിറച്ച ഒരു സഞ്ചിയും. കുറച്ചു ദൂരം നടന്ന്

അയാൾ കമ്പി കൊണ്ട് നിലത്തൊരു ദ്വാരമുണ്ടാക്കി. എന്നിട്ട് ഒരു വിത്ത് അതിലിട്ട്
മണ്ണിട്ടു മൂടി . ഓ, അയാൾ ഓക്ക് നടുകയാണ് .
"ഈ സ്ഥലം നിങ്ങളുടേതാണോ" ഞാന്‍ ചോദിച്ചു

മലയാളം അടിസ്ഥാനപാഠാവലി Samagra Plus

Page 3

അല്ലെന്ന് അയാൾ പറഞ്ഞു. ഇത് പൊതുഭൂമിയാവണം. ആരാണിതിന്റെ ഉടമസ്ഥൻ
എന്നറിയാൻ അയാൾക്കൊരു താൽപര്യവും ഇല്ല. അയാൾ അത്യുത്സാഹത്തോടെ
വിത്തുകൾ നട്ടു കൊണ്ടേയിരുന്നു.

1) ഊഷരഭൂമി എന്നതിന്റെ അർത്ഥം എന്ത് ?
• വെള്ളത്തിൽ മുങ്ങിയ ഭൂമി
• ചതുപ്പ്
• വരണ്ട ഭൂമി
• കുന്നിൻ പ്രദേശം
2) സഞ്ചാരികൾ പോകാറില്ലാത്ത മലമ്പ്രദേശത്തുകൂടി നടക്കുമ്പോൾ ദൂരെ
മരക്കുറ്റിപോലെ അയാൾക്ക് കാണാനായതെന്ത് ?
3) സഞ്ചാരി എത്തിച്ചേർന്ന ഗ്രാമത്തിലെ കാലാവസ്ഥ ദുസ്സഹമാണ്. ഗ്രാമത്തെ ഈ
അവസ്ഥയിലേക്ക് നയിച്ചതെന്ത് ?
4) ഓക്കുമരം നടുന്ന ഇടയന്റെ പ്രവൃത്തി മഹത്തരമാകുന്നത് എങ്ങനെ?

പ്രവര്‍ത്തനം 2 : എ) പ്രതികരണക്കുറിപ്പ്

കാട്ടിലൂടെ പോകുന്ന ഈ റോഡ് മുറിച്ചു കടക്കുന്നത് മൃഗങ്ങളാണോ?
'കാട് ആരത്' എന്ന കവിതാഭാഗത്തെ മുന്‍നിര്‍ത്തി പ്രതികരണക്കുറിപ്പ് തയ്യാറാക്കുക.

ബി) 'കാട് ആരത്' എന്നതിന്റെ അര്‍ത്ഥമെന്ത്?
• കാട്ടില്‍ ആരാണ്
• കാട് ആരുടേത്
• കാട് നശിപ്പിക്കരുത്

മലയാളം അടിസ്ഥാനപാഠാവലി Samagra Plus

Page 4

പ്രവര്‍ത്തനം 3 : എ) നിവേദനം

നിള സംഗ്രഹാലയം പൊന്നാനിയിൽ പരിപാലിക്കുന്ന മിയാവാക്കി വനം

മിയാവാക്കി വനം
തരിശുഭൂമിയിലും ചുരുങ്ങിയ കാലം കൊണ്ട് സ്വാഭാവിക വനങ്ങൾ
സൃഷ്ടിച്ചെടുക്കാൻ സാധിക്കുമെന്ന ആശയം നടപ്പാക്കിയത് ജപ്പാനീസ് സസ്യ
ശാസ്ത്രജ്ഞനായ അകിര മിയാവാക്കിയാണ്. 150 - 200 വർഷം കൊണ്ട്
രൂപപ്പെടുന്ന സ്വാഭാവിക വനങ്ങളെ അതേ രീതിയിൽ പരമാവധി 30 വർഷം കൊണ്ട്
സൃഷ്ടിച്ചെടുക്കാമെന്ന ആശയമാണ് മിയാവാക്കി വനം. വനവത്ക്കരണത്തിന്
സ്ഥലപരിമിതി ഏറെയുള്ള നഗരങ്ങളിൽ വൈവിധ്യമാർന്ന മരങ്ങൾ കുറഞ്ഞ
സമയം കൊണ്ട് വളർത്തിയെടുക്കാമെന്നതാണ് മിയാവാക്കി വനങ്ങളെ ഏറെ
ആകർഷകമാക്കുന്നത്.
ഒരു ചതുരശ്ര മീറ്ററിൽ 3 - 4 ചെടികളാണ് വേണ്ടത്. വള്ളി ചെടികൾ, കുറ്റി
ചെടികൾ, ചെറു മരങ്ങൾ, വൻ മരങ്ങൾ എന്നിവ ഇടകലർത്തി നടുന്നത് വഴി
വനത്തിനുള്ള പല തട്ടിലുള്ള ഇലച്ചാർത്ത് ഉറപ്പാക്കുന്നു. അടുപ്പിച്ച് നടുമ്പോൾ
ചെടികൾ സൂര്യപ്രകാശത്തിന് വേണ്ടിയുള്ള മത്സരത്തിൽ കൂടുതൽ ഉയരത്തിൽ
വളരുവാൻ ചെടികൾ ശ്രമിക്കുന്നു. ഓരോ സ്ഥലത്തും സ്വാഭാവികമായി വളരുന്ന
ചെടികളും മറ്റും കണ്ടെത്തിയാണ് മിയാവാക്കി വനം സൃഷ്ടിക്കുന്നത്.

കുറഞ്ഞ സ്ഥലത്തും വൈവിധ്യമാർന്ന മരങ്ങൾ നട്ടുവളർത്താവുന്ന 'മിയാവാക്കി'
വനത്തിന്റെ നിർമ്മാണ രീതികൾ പരിചയപ്പെട്ടല്ലോ. നിങ്ങളുടെ പഞ്ചായത്തിലും
ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് ഇത്തരത്തിലുള്ള ഒരു മിയാവാക്കി വനം
വെച്ചുപിടിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്
നൽകുന്നതിനുള്ള ഒരു നിവേദനം തയ്യാറാക്കുക.

ബി) 'ഫാത്തിമത്തുരുത്ത്' എന്ന കവിത എഴുതിയതാര് ?
• കുരീപ്പുഴ ശ്രീകുമാർ
• അക്ബർ കക്കട്ടിൽ
• പ്രകാശ് ചെന്തളം

മലയാളം അടിസ്ഥാനപാഠാവലി Samagra Plus

Page 5

പ്രവര്‍ത്തനം 4 : ആസ്വാദനക്കുറിപ്പ്

അനാവൃഷ്ടി

ഇടവം പോയീ കാല
വർഷത്തിനെന്താണാവോ
ഇടിവെട്ടുന്നില്ലൊരു
മിന്നലും കാണുന്നീല
കുടിനീരില്ലാ കിണ-
റൊക്കെയും വറ്റീ കഷ്ടം
കുടിലും വീടും തോടും
പാടവും വരണ്ടല്ലോ
ഇടയച്ചെറുക്കന്മാർ
കന്നുകാലികളായി -
ട്ടിവിടം വിട്ടിട്ടെങ്ങോ
പോകുന്നൂ തണ്ണീരിന്നായ്
എം എൻ പാലൂര്

• കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് കവി സൂചിപ്പിക്കുന്നത് എങ്ങനെ?
• ജലസമൃദ്ധമാവേണ്ട ഇടവപ്പാതിയിൽ വരൾച്ച പിടിമുറുക്കി എന്നത് എങ്ങനെ
മനസ്സിലാക്കാം ?
• ഇടയച്ചെറുക്കന്മാർ കന്നുകാലികളുമായി സ്ഥലം വിടാൻ കാരണമെന്ത്?
• വരികളിലെ അക്ഷരങ്ങളുടെ ആവർത്തനം കാവ്യഭംഗി വർദ്ധിപ്പിക്കാൻ എങ്ങനെ
സഹായകമാകുന്നു?
കവിത വായിച്ച് തന്നിരിക്കുന്ന ചോദ്യങ്ങളിലൂടെ ആസ്വാദനാംശങ്ങൾ കണ്ടെത്തി
'അനാവൃഷ്ടി' എന്ന കവിതയ്ക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക

പ്രവര്‍ത്തനം 5 : കാര്‍ട്ടൂണ്‍ വിശകലനം

കാര്‍ട്ടൂണ്‍ വിശകലനം ചെയ്ത് കുറിപ്പു തയ്യാറാക്കുക.

മലയാളം അടിസ്ഥാനപാഠാവലി Samagra Plus

Page 6

പ്രവര്‍ത്തനം 6 : എ) ഉപന്യാസം

കേരളത്തിന് കൈത്താങ്ങായി തമിഴ് താരവും
ചെന്നൈ : കാഞ്ചന സിനിമയിലൂടെ ഇന്ത്യ ഒട്ടാകെ ആരാധകരെ സമ്പാദിച്ച
നടനും സംവിധായകനുമായ രാഘവ ലോറൻസ് കേരളത്തിന്റെ പ്രളയ
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപ സംഭാവന നൽകി.
ചെറുപ്പത്തിൽ ഒരുപാട് ദുരിതം അനുഭവിച്ചു വളർന്നതിനാൽ സഹ
ജീവികളോട് കാണിക്കുന്ന സ്നേഹത്തിന്റെയും കരുണയുടെയും
പേരിലാണ് അദ്ദേഹം ജനഹൃദയങ്ങൾ കീഴടക്കിയത് . പ്രതിഫലത്തിന്റെ
ഭൂരിഭാഗവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് നടൻ
ഉപയോഗിക്കുന്നത്.
2018 ലെ പ്രളയത്തിൽ കേരളം തകർന്നപ്പോൾ ധനസഹായവുമായി ആദ്യം
എത്തിയവരിൽ ഒരാൾ രാഘവ ലോറൻസ് ആയിരുന്നു.
"കേരളത്തിന്റെ പ്രകൃതി എനിക്ക് വളരെ ഇഷ്ടമാണ്. ദൈവത്തിന്റെ സ്ഥലം
പോലെ തോന്നുന്നു. പക്ഷേ പ്രളയം വന്നപ്പോൾ അവിടെയുള്ള വീടുകൾ
എല്ലാം ഇടിഞ്ഞുവീണു. പ്രകൃതി തന്നെ പ്രളയത്തിൽ മുഴുവനായി തകർന്നു.
ആ കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു. ആ തുക ഉപയോഗിച്ച് പരമാവധി
വീടുകൾ നിർമ്മിച്ചു നൽകാനാണ് ഞാൻ ആവശ്യപ്പെട്ടത്. ആ ഒരു കോടി
കൊടുക്കാതെ വീട്ടിൽ വച്ചിരുന്നുവെങ്കിൽ ചിലപ്പോൾ ഞാൻ കുറച്ച് സ്ഥലം
വാങ്ങുമായി രിക്കും . അല്ലെങ്കിൽ സ്വർണമോ വാഹനമോ ആഡംബരത്തിനു
വേണ്ട മറ്റെന്തെങ്കിലും സാധനമോ വാങ്ങുമായിരിക്കും . അതൊക്കെ വെറും
വസ്തുക്കളല്ലേ. പക്ഷേ ആ തുക കൊണ്ട് എത്രയോ ആളുകളുടെ
കണ്ണീരൊപ്പാൻ കഴിഞ്ഞത് എനിക്ക് അതിനേക്കാൾ സന്തോഷം നൽകുന്നു.”
അദ്ദേഹം പറഞ്ഞു
(പത്രവാര്‍ത്ത)

നാട്ടുജീവിതത്തിന്റെ ഓരങ്ങളിൽ അർത്ഥശൂന്യമായി ഇടപെട്ടു കൊണ്ടിരിക്കുന്ന ചില
നിരർത്ഥകമായ പ്രവർത്തനങ്ങൾ 'കിണറ്റിൽ വീണപൂച്ചയെ എങ്ങനെ കരകയറ്റാം'
എന്ന കഥയിലും നാം കണ്ടു.
അവശ്യ സന്ദർഭങ്ങളിൽ സ്വന്തം താല്പര്യങ്ങളെ മാറ്റിനിർത്തിയും മറ്റുള്ളവർക്ക്
സഹായകമാവാൻ തയ്യാറാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഒരു ലഘു ഉപന്യാസം
തയ്യാറാക്കുക.

ബി) "വെള്ളത്തില് വീണ് പൂച്ച നേരത്തേ മാടിയിൽ അഭയം തേടിയതാവും.”
അടിവരയിട്ട പദത്തിന് പകരം പദം എഴുതുക
• കിണർ

• തൊടി
• മാളം
********************************************

മലയാളം അടിസ്ഥാനപാഠാവലി Samagra Plus

Page 7

ഉത്തര സൂചിക

പ്രവര്‍ത്തനം 1 : വായിക്കാം എഴുതാം
1) വരണ്ട ഭൂമി
2) ഒരു ആട്ടിടയനെ
3) മനുഷ്യരുടെ അത്യാഗ്രഹം
4) പൊതുഭൂമിയില്‍ അത്യുത്സാഹത്തോടെ അയാൾ വിത്തുകൾ നട്ടു കൊണ്ടേയിരുന്നു.
ആരാണ് ഭൂമിയുടെ ഉടമസ്ഥൻ എന്നറിയാൻ അയാൾക്കൊരു താൽപര്യവും ഇല്ല.

പ്രവര്‍ത്തനം 2 : എ) പ്രതികരണക്കുറിപ്പ്
✗ കാട് ആരുടേതെന്ന് കണ്ടെത്തിയിട്ടുണ്ട്.
✗ കാടിന് എന്താണ് സംഭവിച്ചതെന്ന് വിശകലനം ചെയ്തിട്ടുണ്ട്.
✗ സ്വന്തം നിരീക്ഷണങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
✗ ഉചിതമായ ഭാഷ

ബി) കാട് ആരുടേത്

പ്രവര്‍ത്തനം 3 : എ) നിവേദനം

✗ നിവേദനത്തിന്റെ ഘടന ( സംബോധന, ഉള്ളടക്കം, വിശദാംശങ്ങൾ, അഭ്യര്‍ത്ഥന)
പാലിച്ചിട്ടുണ്ട്
✗ പ്രശ്നങ്ങൾ, പരിഹാര നിർദ്ദേശങ്ങൾ എന്നിവ സൂചിപ്പിച്ചിട്ടുണ്ട്.
✗ ഔദ്യോഗിക കത്തിന്റെ ഘടന പാലിച്ചിട്ടുണ്ട്.

ബി) കുരീപ്പുഴ ശ്രീകുമാർ

പ്രവര്‍ത്തനം 4 : ആസ്വാദനക്കുറിപ്പ്

✗ കവിതയുടെ ആശയങ്ങൾ സ്വാംശീകരിച്ച് അവതരിപ്പിച്ചിട്ടുണ്ട് .
✗ ഉദാഹരണങ്ങളും തെളിവുകളും ചേർത്ത് സ്വന്തം നിരീക്ഷണങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
✗ കവിതയുടെ സൗന്ദര്യതലം, ആശയങ്ങളുടെ സമകാലിക പ്രസക്തി എന്നിവ കണ്ടെത്തി
യുക്തിപൂർവ്വം അവതരിപ്പിച്ചിട്ടുണ്ട് .
✗ ഉചിതമായ ഭാഷ

പ്രവര്‍ത്തനം 5 : കാര്‍ട്ടൂണ്‍ വിശകലനം

✗ പ്രശ്നത്തെ/ സന്ദർഭത്തെ വിശകലനം ചെയ്ത് പ്രസക്തമായ ആശയങ്ങൾ
കണ്ടെത്തിയിട്ടുണ്ട്.

മലയാളം അടിസ്ഥാനപാഠാവലി Samagra Plus

Page 8

✗ വിമർശനം/ വിശകലനം /നിരൂപണം ശക്തിയുക്തം അവതരിപ്പിക്കുന്നതിന് യോജിച്ച
ഭാഷ പ്രയോഗിച്ചിട്ടുണ്ട്
✗ സ്വന്തം നിരീക്ഷണങ്ങളും നിലപാടുകളും ഉദാഹരണങ്ങൾ ചേർത്ത് വ്യക്തമാക്കിയിട്ടുണ്ട്
✗ ആശയം ചുരുക്കി പ്രതിപാദിച്ചിട്ടുണ്ട്

പ്രവര്‍ത്തനം 6 : എ) ഉപന്യാസം

✗ സന്ദർഭവുമായി ബന്ധപ്പെട്ട പരമാവധി ആശയങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്
✗ ഉപന്യാസത്തിന്റെ ഘടന പാലിച്ചിട്ടുണ്ട് (തലക്കെട്ട്, തുടക്കം . പ്രധാനാശയങ്ങൾ .
വിശദീകരണങ്ങൾ . ഉപസംഹാരം )
✗ വിഷയവുമായി ബന്ധപ്പെട്ട് തന്റെ നിരീക്ഷണങ്ങളും നിലപാടുകളും യുക്തിയും
ഉദാഹരണങ്ങളും സഹിതം സ്ഥാപിച്ചിട്ടുണ്ട്
✗ ആശയങ്ങളും നിലപാടുകളും വായനക്കാരിൽ എത്തിക്കാൻ അനുയോജ്യമായ ഭാഷ

ബി) മാളം

*******************************************************

മലയാളം അടിസ്ഥാനപാഠാവലി Samagra Plus
AglaSem Earn while Learn Program. Send your papers and get paid.
Contact: support@

Page 9

Sample Papers

CBSE Sample Papers
ICSE / ISC Board Sample Papers
AP Board Sample Papers
Assam Board Sample Papers
Bihar Board Sample Papers
Chhattisgarh Board Sample Papers
Goa Board Sample Papers
Gujarat Board Sample Papers
Haryana Board Sample Papers
HP Board Sample Papers
J&K State Board Sample Papers
Jharkhand Board Sample Papers
Karnataka Board Sample Papers
Kerala Board Sample Papers

Page 10

Sample Papers

MP Board Sample Papers
Maharashtra Board Sample Papers
Manipur Board Sample Papers
Mizoram Board Sample Papers
Orissa Board Sample Papers
Punjab Board Sample Papers
Rajasthan Board Sample Papers
Tamil Nadu Board Sample Papers
Telangana State Board Sample Papers
Tripura Board Sample Papers
UP Board Sample Papers
Uttarakhand Board Sample Papers
West Bengal Board Sample Papers

Document Details

Board / OrgKerala Board
ExamClass 7
TypeSample Paper
Pages10
Updated24 Sep 2026

More for Kerala Class 7

📄Question Paper 📝Sample Paper