aglasem.com
Home Schools Admission Career Mock Test PDF Docs Playground
ClassChoose class
StateSelect state

Kerala Class 9 Second Term Model Question Paper Malayalam AT

Download the Kerala Class 9 Second Term Model Question Paper Malayalam AT PDF for free at AglaSem. Designed as per the latest Kerala Class 9 exam pattern and marking scheme, this sample paper lets you practise likely questions, manage time and self-assess before the exam. More Detail
Kerala Class 9 Second Term Model Question Paper Malayalam AT - Page 1 of 10

Finished viewing? Save it for later —

Download Kerala Class 9 Second Term Model Question Paper Malayalam AT (PDF · 10 pages)
Downloaded 14 times

About Kerala Class 9 Second Term Model Question Paper Malayalam AT

Kerala Class 9 Second Term Model Question Paper Malayalam AT is available here for free download. Published by Kerala Board for Class 9, this sample paper can be viewed online or downloaded as a PDF (10 pages). Candidates preparing for Class 9 can use Kerala Class 9 Second Term Model Question Paper Malayalam AT to understand the exam pattern, the type of questions asked, and the overall difficulty level.

Frequently Asked Questions

How can I download Kerala Class 9 Second Term Model Question Paper Malayalam AT?

Open this page and click the Download button to save Kerala Class 9 Second Term Model Question Paper Malayalam AT as a PDF. It is completely free on AglaSem Docs.

Is Kerala Class 9 Second Term Model Question Paper Malayalam AT free to download?

Yes. Kerala Class 9 Second Term Model Question Paper Malayalam AT can be viewed online and downloaded as a PDF free of cost on AglaSem Docs.

How many pages does Kerala Class 9 Second Term Model Question Paper Malayalam AT have?

Kerala Class 9 Second Term Model Question Paper Malayalam AT contains 10 pages, which you can read online or download together as a single PDF.

Where can I find more Class 9 study material?

You can find more Class 9 question papers, sample papers, syllabus, and answer keys on AglaSem Docs.

Kerala Class 9 Second Term Model Question Paper Malayalam AT – Text

Read the full text of this sample paper below — useful to quickly search, copy and reference the content online without downloading the PDF.

📄 View text version (10 pages)

Page 1

Kerala Board

Sample
Papers

Page 2

രണ്ടാം പാദവാർഷിക മൂല്യനിർണ്ണയം
ക്ലാസ് 9
മലയാളം അടിസ്ഥ ാനപാഠാവലി
Time : 1 1/2 മണിക്കൂ ർ Score : 40

നിർദേശങ്ങൾ
ആദ്യത്തെ 15 മിനിറ്റ് സമാശ്വാസസമയമാണ്
ചോദ്യങ്ങൾ വായിക്കാനും ഉത്തരങ്ങൾ ക്രമപ്പെടുത്താനും ഈ സമയം വിനിയോഗിക്കണം
ചോദ്യങ്ങളും നിർദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് ഉത്തരമെഴുതണം ഉത്തരമെഴുതുമ്പോൾ
സ്കോർ .സമയം എന്നിവ പരിഗണിക്കണം.
1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ശരിയുത്തരം തിരഞ്ഞെടുത്തെഴുതുക
1 സ്കോർ വീതം) (4x1=4)

1. “വയ്യെങ്കിൽ ശ്രമിക്കരുത് . എന്റെ മകനും ഈ പ്രായക്കാരനാണ് . അതുകൊണ്ട് പറയുകയാണ് .”
( ദയ)
സേനാനായകൻ്റെ ഈ വാക്കുകളിൽ തെളിയുന്നതെന്ത്?
 മകനോടുള്ള സ്നേഹം
 ദയയോടുള്ള സ്നേഹം
 രാജാവിനോടുള്ള അപ്രിയം
 മത്സരത്തോടുള്ള വിയോജിപ്പ്

2.“ഞങ്ങൾക്കിത്തിരി ആഹാരം വാങ്ങിച്ചുതരൂ.... ഞങ്ങൾക്ക് ഇത്തിരി വെള്ളം മേടിച്ചുതരൂ …എന്ന് അലറി

വിളിക്കണമെന്നുണ്ടായിരുന്നു .”
(മണൽക്കൂനകൾക്കിടയിലൂടെ)
നജീബ് അലറിവിളിക്കാതിരുന്നത് എന്തുകൊണ്ടായിരിക്കാം?

 വിശപ്പ് കെട്ടുപോയിരുന്നു
 അർബാബ് ഉറങ്ങിപ്പോയി
 മരുഭൂമിയിലാണെന്ന തിരിച്ചറിവ്
 അർബാബിനോടു ള്ള ഭയം
3. ഞാൻ മിന്നൽപോലെ തിരിഞ്ഞ് അമ്മയുടെ അടുത്തേക്ക് ഓടിച്ചെന്നു. അടിവരയിട്ട പ്രയോഗം കൊണ്ട്
അർഥമാക്കുന്നതെന്ത്?
 അക്ഷമയോടെ
 അതിവേഗത്തിൽ

 ഭയത്തോടെ
 വേദനയോടെ
4. നഗരത്തിന്റെ പ്രഭാപൂരം പതിയെ അസ്തമിക്കുകയായിരുന്നു.
പ്രഭാപൂരം എന്ന പദത്തിൻ്റെ ശരിയായ വിഗ്രഹരൂപം ഏത്?

1

Page 3

 പ്രഭയും പൂരവും
 പ്രഭയാകുന്ന പൂരം
 പൂരത്തിന്റെ പ്രഭ
 പ്രഭയുടെ പൂരം

5. ശരിയായ പദച്ചേരുവ കണ്ടെത്തി എഴുതുക.

 കൈകാണിച്ചു - കൈകൾ, കാണിച്ചു
 താങ്ങിയെടുത്തു - താങ്ങി, എടുത്തു
 ധീരമെങ്കിലും - ധീര, എങ്കിലും
 അങ്ങനെയങ്ങ് - അങ്ങനെ, എങ്ങ ്
6 മുതൽ 8 വരെ ചോദ്യങ്ങളിൽ 2 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരമെഴുതുക
2 സ്കോർ വീതം. (2 x 2 = 4 )

6. “അമ്മയുടെ ഓർമ്മകളിൽ നമ്മളില്ലാതാകുമ്പോഴാണ് നാം മരിക്കുന്നത് .”
( തഥാഗത)
ഈ വാക്യത്തിന്റെ പൊരുൾ കണ്ടെത്തി എഴുതുക.

7.“ ആകെത്തിരക്കിട്ടകത്തേയ്ക്കു പോകയാ-
ണായാസമില്ലാച്ചുമട്ടുകാരി.”
(വംശം)
ഉറുമ്പിനെ ആയാസമില്ലാ
ച്ചുമട്ടുകാരി എന്നു വിശേഷിപ്പിച്ചതിന്റെ ഭംഗി വ്യക്തമാക്കുക.

8. അർഥവ്യത്യാസം വരാതെ ഒറ്റവാക്യമാക്കുക.
അകത്തെ മുറിയിൽ അമ്മ കിടക്കുകയാണ് . ഒരു നേർരേഖപോലെ നിശ്ചലയായി .

9 മുതൽ 14 വരെ ചോദ്യങ്ങളിൽ 5 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക .
4 സ്കോർ വീതം. (5 x 4 = 20 )
9 .“ ജീവിതത്തിൻ്റെ എല്ലാ ശബ്ദങ്ങളിൽനിന്നും പുറത്താക്കപ്പെട്ട അമ്മ “
“ അമ്മയുടെ മനസ്സിൽനിന്നും എങ്ങനെയോ പുറന്തള്ളപ്പെട്ടുപോയ ഞാൻ “
( തഥാഗത)
രണ്ടു കഥാപാത്രങ്ങളുടെയും ജീവിതാവസ്ഥയെ ആവിഷ്കരിക്കുന്നതിന് ഈ വാക്യങ്ങൾ

എത്ര മാത്ര ം അനു യോജ്യ മാണ് ? നിങ്ങ ളു ടെ നിരീക്ഷ ണങ്ങ ൾ അവതരിപ്പ ിക്കു ക .

10. “ ഇക്കോളജിയെക്കാളും സോഷ്യോളജിയെക്കാളും പരുക്കൻ ജീവിതപാഠങ്ങളാണ് ഞാൻ നന്നായി
പഠിച്ചതെന്ന് തോന്നുന്നു .”
( സുജാതാദേവി )

2

Page 4

ജീവിതയാഥാർഥ്യങ്ങൾ അടുത്തറിയുന്നതിന് യാത്രകൾ സഹായകമാകുന്നു എന്ന നിരീക്ഷണം
എത്രമാത്രം പ്രസക്തമാണ്? നിങ്ങളുടെ യാത്രാനുഭവങ്ങളുടെ അടിസ്ഥാനത്തിൻ വിലയിരു ത്തു ക .

11 ദയ രാജകുടുംബത്തിന്റെ നേർക്ക് വന്ദിക്കുന്നു.
രാജകുമാരിയുടെ കണ്ണുകളിൽ പ്രകാശം.
സേനാപതിക്ക് വില്ലും ആവനാഴിയും തിരിച്ചേൽപ്പിക്കുന്നു ദയ .
കഥാപാത്രങ്ങളുടെ ഭാവചലനങ്ങൾ സൂക്ഷ്മമായി ആവിഷ്കരിക്കുന്ന രീതിയാണോ തിരക്കഥയിൽ
കാണുന്നത്? സൂചനകളും പാഠഭാഗവും വിശകലനം ചെയ്ത് നിങ്ങളുടെ അഭിപ്രായം സമർഥിക്കുക.

12.“ പേമഴക്കാലത്തു സ്വാദുവാമീത്തരി
സോദരർക്കൊത്താസ്വദിക്കനല്ലൂ .”
(വിജയലക്ഷ്മി )
“അന്യജീവനുതകി സ്വജീവിതം
ധന്യമാക്കുമമലേ വിവേകികൾ .”
( കുമാരനാശാൻ)
രണ്ടു സന്ദർഭങ്ങളിലും തെളിയുന്ന ജീവിതദർശനം താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക .

13.“ രാവുപകൽ സന്ധ്യയില്ലുഷസ്സില്ലാതെ
വേലയെടുത്തേ മരിച്ചുപോകും
പാവമേ! നിന്നെത്തുടച്ചുനീക്കുന്നതും
പാപമെന്നോർത്തേ മടിച്ചുനിൽപ്പൂ .”
(വംശം)
അധ്വാനിക്കുന്നവരെക്കുറിച്ചുള്ള കവിയുടെ കാഴ്ചപ്പാട് സമകാലികസമൂഹത്തിനു നൽകുന്ന
സന്ദേശങ്ങൾ എന്തെല്ലാം ? വിലയിരുത്തി കുറിപ്പ് തയ്യാറാക്കുക .

14.” അന്നേരം മുതൽ എന്തെന്നറിയാത്ത ഭീതി ഒരു മണിയനീച്ചയെപ്പോലെ എന്റെ മനസ്സിനെ വലംവച്ച്
തുടങ്ങി .”
(മണൽക്കൂനകൾക്കിടയിലൂടെ)
നജീബിന്റെ മാനസികാവസ്ഥ ആവിഷ്കരിക്കാൻ ഈ വാക്യം എത്രമാത്രം പര്യാപ്തമാണ് ?
വിലയിരുത്തി കുറിപ്പ് തയ്യാറാക്കുക .

15 മുതൽ 17 വരെ ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക .
6 സ്കോർ വീതം. (2 x 6 = 12)

15.“ അരുത് നീ തോൽക്കുന്നില്ല . എന്നോടു ദയ കാണിക്കുന്നു എന്ന് മാത്രം .”
“ വെറുതെ പറഞ്ഞതല്ല. മാറ്റങ്ങളെല്ലാം
മായയാണെന്ന് അദ്ദേഹം പറഞ്ഞു . മഹാനായ ഗ്രീക്ക് ചിന്തകൻ .”

3

Page 5

ദയ എന്ന കഥാപാത്രത്തിന്റെ എന്തെല്ലാം സവിശേഷതകളാണ് ഈ സംഭാഷണങ്ങളിൽ
തെളിയുന്നത്? പാഠഭാഗത്തെ മറ്റ് സന്ദർഭങ്ങൾകൂടി പരിഗണിച്ച് കഥാപാത്രനിരൂപണം തയ്യാറാക്കുക .

16. ഓർമ്മകൾ നഷ്ടപ്പെട്ടുപോയ അമ്മയുടെയും അമ്മയുടെ ഓർമ്മകൾ തിരികെപ്പിടിക്കാൻ ശ്രമിക്കുന്ന
മകളുടെയും ജീവിതാവസ്ഥകൾ ആവിഷ്കരിക്കുന്ന കഥയാണ്
തഥാഗത . പ്രസ്താവനയുടെ അടിസ്ഥാനത്തിൽ കഥാനിരൂപണം തയ്യാറാക്കുക .

17. “ ദാരുവിൽ നിന്നെ പകർത്തേണമെന്നെന്റെ
വേരു ദാഹിച്ചതാ നോക്കി നിൽപ്പൂ “
ഉറുമ്പിൽനിന്നുപോലും വലിയ ജീവിതപാഠങ്ങൾ നമുക്ക് ഉൾക്കൊള്ളാനുണ്ട്. വംശം എന്ന
കവിതയിലെ ആശയം കൂടി പരിഗണിച്ച് “ പ്രകൃതി നൽകുന്ന ജീവിതപാഠങ്ങൾ “ എന്ന വിഷയത്തിൽ
പ്രഭാഷണം തയ്യാറാക്കുക.

XXXXXXXXXXXXXX

4

Page 6

ക്ലാസ് 9

മലയാളം അടിസ്ഥാനപാഠാവലി - ഉത്തരസൂചിക
11/2 മണിക്കൂർ ആകെ സ്കോർ: 40

1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ശരിയുത്തരം തിരഞ്ഞെടുത്തെഴുതുക
( 1 സ്കോർ വീതം) (4x1=4)

1. ദയയോടുള്ള സ്നേഹം
2. അർബാബിനോടുള്ള ഭയം
3. വളരെ വേഗത്തിൽ
4. പ്രഭയുടെ പൂരം
5. താങ്ങി, എടുത്തു

6 മുതൽ 8 വരെ ചോദ്യങ്ങളിൽ 2 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരമെഴുതുക
2 സ്കോർ വീതം. (2 x 2 = 4 )
6. എല്ലാ മക്കളും അമ്മയുടെ സ്നേഹവും കരുതലും അനുഭവിക്കുകയും ആഗ്രഹിക്കുകയും
ചെയ്യുന്നവരാണ്.
മക്കളെക്കുറിച്ചുള്ള ഓർമ്മകൾ ഇല്ലാതാകുമ്പോൾ മക്കളും ഇല്ലാതാകുന്നു എന്ന
യാഥാർഥ്യമാണ് ഈ വരികൾ സൂചിപ്പിക്കുന്നത്.
അമ്മയുടെ ഓർമ്മകളിലൂടെയാണ് മക്കൾ ജീവിക്കുന്നത്എന്ന നിരീക്ഷണം ഈ
വാക്യത്തിലുണ്ട് .

7. ഉറുമ്പ് തൻ്റെ പ്രവൃത്തിയിൽ സന്തോഷം കണ്ടെത്തി നിരന്തരം കർമ്മനിരതയാകുന്നു.
പ്രതിസന്ധികളെ നേരിടുമ്പോഴും അധ്വാനത്തെ ആയാസമായി കാണുന്നില്ല.

8. അകത്തെ മുറിയിൽ ഒരു നേർരേഖപോലെ അമ്മ നിശ്ചലയായി കിടക്കുകയാണ്.

9 മുതൽ 14 വരെ ചോദ്യങ്ങളിൽ 5 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക .
4 സ്കോർ വീതം. (5 x 4 = 20 )
9 . രണ്ടുകഥാപാത്രങ്ങളും ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ വരാണ്.
അമ്മയുടെ സ്നേഹവും കരുതലും മകൾക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു.
ഓർമ്മകൾ നഷ്ടപ്പെട്ട അമ്മയുടെ ജീവിതാവസ്ഥ എല്ലാ ശബ്ദങ്ങളിൽ നിന്നും
പുറത്താക്കപ്പെട്ട അമ്മ എന്ന വാക്യത്തിലുണ്ട്. അമ്മയുടെ മനസ്സിൽനിന്ന്
പുറന്തള്ളപ്പെട്ടുപോയ ഞാൻ എന്ന പ്രയോഗം മകളുടെ ദുഃഖത്തിന്റെയും നിരാശയുടെയും
സൂചനയാണ് .

10. വായിച്ചറിഞ്ഞ പാഠങ്ങളെക്കാൾ നേരിട്ടറിയുന്ന ജീവിതാനുഭവങ്ങളാണ് നമുക്ക് അറിവും
കരുത്തും നൽകുന്നത് . ജീവിതയാഥാർത്ഥ്യങ്ങൾ അടുത്തറിയുന്നതിന് യാത്രകൾ
സഹായിക്കും.
സ്വന്തം യാത്രാനുഭവമായി ബന്ധിപ്പിച്ച് വിശകലനം ചെയ്യേണ്ടതാണ്.

5

Page 7

11. തിരശ്ശീലയിൽ കാണേണ്ട ദൃശ്യങ്ങളുടെ ഹ്രസ്വവിവരണം തിരക്കഥയുടെ സവിശേഷതയാണ്.
കഥാപാത്രങ്ങളുടെ ഭാവചലനങ്ങൾ തിരക്കഥയിൽ സൂചിപ്പിക്കുണ്ട്.
ദയ രാജകുടുംബത്തിന്റെ നേർക്ക് വന്ദിക്കുന്നതും സേനാപതിക്ക് വില്ലും ആവനാഴിയും
തിരിച്ചേൽപ്പിക്കുന്നതും ചലനത്തിന്റെ സൂചനയാണ് .
രാജകുമാരിയുടെ കണ്ണുകളിൽ തെളിയുന്ന പ്രകാശം കഥാപാത്രത്തിൻ്റെ ഭാവപ്രകടനമാണ് .
അവൾ ചുരമാന്തുന്ന കുതിരയെ നോക്കുന്നു, കുതിര മുൻകാലിൽ ഉയർന്ന് ശ്രദ്ധിക്കുന്നു.
എന്നിങ്ങനെയുള്ള ധാരാളം ഭാവചലനങ്ങൾ തിരക്കഥയുടെ സവിശേഷതയായി പാഠഭാഗത്ത്
കാണാം.

12. മഴക്കാലത്ത് കൂട്ടുകാർക്കായി തേങ്ങാത്തരിയുമായി പോകുന്ന ഉറുമ്പിനെ സഹജീവി
സ്നേഹത്തിൻ്റെ പ്രതീകമായാണ് വിജയലക്ഷമി കാണുന്നത്.
തനിക്കുവേണ്ടിയല്ലാതെ മറ്റുള്ളവർക്കായി ജീവിതം സമർപ്പിക്കുന്നവരാണ് വിവേകികൾ
എന്നതാണ് ആശാൻ്റെ ദർശനം
മറ്റുള്ളവർക്കുവേണ്ടി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന മനുഷ്യരുടെ എണ്ണം
സമകാലിക സമൂഹത്തിൽ കുറഞ്ഞുവരുന്നു.
മറ്റുള്ളവർക്കുവേണ്ടി ജീവിക്കുകയും അധ്വാനിക്കുകയും ചെയ്യുക എന്ന സന്ദേശമാണ് രണ്ട്
എഴുത്തുകാരും പങ്കുവയ്ക്കുന്നത് .

13. നിരന്തരം അധ്വാനിച്ച് എവിടെയും അടയാളപ്പെടുത്താതെ പോകുന്ന ഒരു വർഗം
എക്കാലത്തും സമൂഹത്തിലുണ്ട്.
അധ്വാനവർഗത്തെ അടിച്ചമർത്തുന്ന മനോഭാവവും സമൂഹത്തിൽ പ്രകടമാണ്.
അധ്വാനിക്കുന്നവരോടുള്ള സ്നേഹവും കരുതലുമാണ് കവി പങ്കുവയ്ക്കുന്നത്
അധ്വാനവർഗത്തിന് അർഹമായ സ്ഥാനവും പരിഗണനയും നൽകണം.അധ്വാനമാണ്
സാമൂഹ്യ പുരോഗതിക്ക് അടിസ്ഥാനം.

14. സ്വപ്നങ്ങൾക്ക് വിപരീതമായി ഭയവും നിരാശയും നജീബിനെ വേട്ടയാടുന്നു
അർബാബിൻ്റെ പ്രകൃതവും പെരുമാറ്റവും മരുഭൂമിയിലൂടെയുള്ള യാത്രയും അയാളെ
ഭയപ്പെടുത്തുന്നു.
മണിയനീച്ച വലംവയ്ക്കുന്നതു പോലെ എന്ന പ്രയോഗം വിട്ടുമാറാതെ പിന്തുടരുന്ന ഭീതി
ആവിഷ്കരിക്കുന്നതിന് അനുയോജ്യമാണ്.
നജീബിന്റെ മാനസികാവസ്ഥ ഈ പ്രയോഗത്തിൽ പ്രതിഫലിക്കുന്നുണ്ട്

15 മുതൽ 17 വരെ ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക .
6 സ്കോർ വീതം. (2 x 6 = 12)
15. മൃഗങ്ങളുടെ മനസ്സുപോലും കീഴടക്കാനും സ്വാധീനിക്കാനുമുള്ള ചാതുര്യം കുതിരയോടുള്ള
ദയയുടെ വാക്കുകളിൽ കാണാം.
ഗ്രീക്ക് ചിന്തകനായ പാർമനദീസിൻ്റെ വാക്കുകൾ പങ്കുവയ്ക്കുന്ന ദയ സർവമേഖലയിലും
അറിവുള്ളവളാണ് എന്ന് തെളിയിക്കുന്നു .
ദൃഢനിശ്ചയവും ആയുധവിദ്യയിൽ അസാമാന്യമായ കഴിവും ദയയുടെ സവിശേഷതയാണ്
പ്രതിസന്ധികളെ ധൈര്യപൂർവം നേരിടുകയും ലക്ഷ്യത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന
കഥാപാത്രമാണ് ദയ.
മറ്റുള്ളവരുടെ മനസ്സ് വായിക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനുമുള്ള വിവേകവും
ദയയിൽ കാണാം. .ചതുരംഗക്കളിയിൽ മനപൂർവം തോറ്റുകൊടുത്ത് ,യുദ്ധത്തിലെ തോൽവി

അങ്ങ് മറക്കും കളിയിലെ തോൽവി കയ്പായി മനസ്സിൽ നിൽക്കും എന്നു പറഞ്ഞ്
രാജാവിനെ സ്വാധീനിക്കുന്ന ദയയുടെ വാക്കുകൾ ഒരു ഉദാഹരണമാണ്.

16. ഓർമ്മകൾ നഷ്ടമായ അമ്മയുടെ ജീവിതവും ഓർമ്മകളിൽ ജീവിക്കുന്ന മകളുടെ ലോകവും
പ്രമേയമായ കഥ.
മകളെയും ജീവിതത്തിൻ്റെ വ്യത്യസ്തഭാവങ്ങളെയും മറന്നുപോയ അമ്മയുടെയും അമ്മയെ

6

Page 8

പരിചരിക്കുന്ന മകളുടെയും വൈകാരികാവസ്ഥയ സൂക്ഷ്മമായി വിശകലനം ചെയ്യുന്നു.
മകളുടെ ചിന്തയിലൂടെയും വാക്കുകളിലൂടെയും വളരുന്ന മനുഷ്യജീവിതാവസ്ഥയുടെ
ഹൃദയസ്പർശിയായ ആഖ്യാനം.
ഒറ്റപ്പെട്ടവരുടെയും രോഗബാധിതരുടെയും ജീവിതത്തിൽ പ്രകാശം പരത്തണം എന്ന
തിരിച്ചറിവ് നൽകുന്ന കഥ.

17. ഉറുമ്പിന്റെ അധ്വാനവും മനോഭാവവും മനുഷ്യസമൂഹത്തിത് മാതൃകയാണ്.
പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുമ്പോഴാണ് ജീവിതവിജയം ഉണ്ടാവുക എന്ന സന്ദേശം
ഉറുമ്പ് കാണിച്ചുതരുന്നു.
സോദരർക്കുവേണ്ടി തേങ്ങാത്തരി തലയിലേറ്റി പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുന്ന
ഉറുമ്പിന്റെ പ്രവൃത്തി പ്രകൃതി നൽകുന്ന മഹത്തായ ജീവിതപാഠമാണ്.
സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ധാരാളം മാതൃകകൾ പ്രകൃതിയിൽ കാണാം
സ്വന്തം നിരീക്ഷണമനുസരിച്ച് ഉദാഹരണങ്ങൾ കണ്ടെത്തി അവതരിപ്പിക്കേണ്ടതാണ്.

AglaSem Earn while Learn Program. 7Send your papers and get paid.
Contact: support@

Page 9

Sample Papers

CBSE Sample Papers
ICSE / ISC Board Sample Papers
AP Board Sample Papers
Assam Board Sample Papers
Bihar Board Sample Papers
Chhattisgarh Board Sample Papers
Goa Board Sample Papers
Gujarat Board Sample Papers
Haryana Board Sample Papers
HP Board Sample Papers
J&K State Board Sample Papers
Jharkhand Board Sample Papers
Karnataka Board Sample Papers
Kerala Board Sample Papers

Page 10

Sample Papers

MP Board Sample Papers
Maharashtra Board Sample Papers
Manipur Board Sample Papers
Mizoram Board Sample Papers
Orissa Board Sample Papers
Punjab Board Sample Papers
Rajasthan Board Sample Papers
Tamil Nadu Board Sample Papers
Telangana State Board Sample Papers
Tripura Board Sample Papers
UP Board Sample Papers
Uttarakhand Board Sample Papers
West Bengal Board Sample Papers

Document Details

Board / OrgKerala Board
ExamClass 9
TypeSample Paper
Pages10
Updated24 Sep 2026

More for Kerala Class 9

📄Question Paper 📝Sample Paper