Page 1
Kerala Board
Sample
Papers
Page 2
അർധ വാർഷിക മൂല്യനിർണ്ണയം _
മ ല യ ാ ള ം - കേ ര ള പ ാ ഠ ാ വ ല ി
ST D - 9
Time : 1 മ ണ ി ക്ക ൂ ർ 30 മ ി ന ി റ്റ ് Score : 40
നിർദ്ദേശങ്ങൾ
ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയം
ഈ സമയം ചോദ്യങ്ങൾ വായിക്കുന്നതിനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യുന്നതിനും
ഉപയോഗിക്കുക
നിർദ്ദേശങ്ങളും ചോദ്യങ്ങളും അനുസരിച്ച് മാത്രം ഉത്തരം എഴുതുക
ഉത്തരമെഴുതുമ്പോൾ സ്കോർ സമയം എന്നിവ പരിഗണിക്കണം
1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ശരിയുത്തരം തിരഞ്ഞെടുത്ത് എഴുതുക
സ് ക ോർ 4x1= 4
1. "അല്ലല്ലെന്തു കഥയിതു കഷ്ടമേ
അല്ല ലാലങ്ങുജാതി മറന്നി തോ"
അടിവരയിട്ട പദത്തിൽ തെളിയുന്ന ഭാവം?
● ഭയം
● കരുണം
● അദ്ഭുതം
● ഹാസ്യം
2 “ മുഴുവൻഭൂമിയുമൊറ്റ ച്ചാലായുഴുതുമറിക്കും വീര്യമോടെ”
ഒറ്റച്ചാൽ എന്ന പ്രയോഗം നൽകുന്ന അർഥസൂചന?
● ഒരുമയില്ലായ്മ
● സംഘബോധം
● വ്യക്തിബോധം
● താല്പര്യമില്ലായ്മ
3. ”പുഴയുടെ തോറ്റത്തിൽ അതിൻ്റെ വികാരവിചാരങ്ങളെല്ലാം വിജയിച്ചിരിക്കുന്നു”
വികാരവിചാരങ്ങൾ എന്ന പദത്തിൻ്റെ ശരിയായ വിഗ്രഹ രൂപം കണ്ടെത്തി എഴുതുക
● വികാരങ്ങളുടെ വികാരം
● വികാരത്തിൻ്റെ വിചാരം
● വികാരത്തെക്കുറിച്ചുള്ള വിചാരം
● വികാരവും വിചാരവും
4.” വാസരാന്തത്തിന്‍ കതിർകളിൽനിന്നല്ലീ
ഭാസുരമാകുമുഷസ്സിൻ്റെയുദ്ഭവം”
വാസരം എന്ന പദത്തിൻ്റെ ശരിയായ അർഥം
● പകൽ
● ആഴ്ച
● അവസരം
● വൈരം
1
Page 3
5. ഇവിടെ തന്നിരിക്കുന്ന സാഹിത്യകൃതികളിൽ നിന്നും ആത്മകഥ കണ്ടെത്തി എഴുതുക
● യേശുദേവൻ
● കഴിഞ്ഞ കാലം
● നവഭാരതശില്പികൾ
● മഹാത്മ
6 മുതൽ 8 വരെ ചോദ്യങ്ങളിൽ 2 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരമെഴുതുക
സ്കോർ - 2 x 2 = 4
6 . ” പാത്തുമ്മയുടെ ആട്” ചുമ്മാ ഒരു കഥയല്ലഎന്ന് ലേഖകൻ വിലയിരുത്തുന്നതിനുള്ള രണ്ട് സൂചനകൾ
എഴുതുക?
7. വീട്ടിലെപ്പോഴും അടച്ചിടാറുള്ള പിൻമുറി തുറന്നപ്പോൾ മാധവന്റെ മനസ്സിൽ ഉണർന്ന ചിന്തകൾ എന്തെല്ലാം
8 . ”അരുവിപ്പുറം ആഘോഷവേളയിൽ ഗുരുവിൻ്റെ
കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകി”
ഗുരുവിൻറെ ഈ അവസ്ഥക്കുള്ള കാരണം എന്താവാം?
9 -മുതൽ 14 വരെ ചോദ്യങ്ങളിൽ 5 എണ്ണത്തിന് ഉത്തരമെഴുതുക (അരപ്പുറം) സ് ക ോർ - 5 x 4 = 20
9. താരതമ്യക്കുറിപ്പ് തയ്യാറാക്കുക
“സ്വന്തം മാറാത്തമ്മ മഹിക്കെരി -
തീക്കനൽ വീണാൽ വീണോട്ടേ
എങ്കിലുമേറെക്കാമ്യം പണമേ
തുച്ഛന്നതു കൈ വന്നോ ട്ടേ”
(പുളിമാവ് വെട്ടി -ഇടശ്ശേരി)
“പുതിയ കഥയെഴുതുന്നു
വസുധയുടെ മക്കളിവർ
വസുധയുടെ വസ്ത്രമുരിയുന്നു
വിപണികളിലവ വിറ്റുമോന്തുന്നു
വിട നഖര മഴുമുനകൾ കേളി തുടരുന്നു”
(ഭൂമിക്ക് ഒരു ചരമഗീതം ഒ എൻ വി )
(വസുധ -ഭൂമി, നഖരം -നഖം )
കവിതാ ഭാഗങ്ങ ൾ താരതമ്യ ം ചെ യ് ത ു ലഘു ഉപന്യ ാസം തയ്യ ാറാക്ക ുക
10. “കുളിച്ചു വൃത്തിയായ്
ഇറയത്ത് വഴി -
ക്കണ്ണുമായിരിക്കുന്ന
കറുത്ത കുഞ്ഞുങ്ങൾ “
"മെഴുക്കെല്ലാം
വെടിഞ്ഞ് വെയിലത്ത്
ഇരുന്നുണങ്ങി മിനുങ്ങുന്ന
കഞ്ഞിക്കലവും കറിച്ചട്ടികളും "
2
Page 4
കാണുന്നുണ്ടനേകമക്ഷരങ്ങൾ എന്ന കവിതയെ വേ റിട്ട അനുഭവമാക്ക ുന്ന ത് വാങ് മ യ
ചിത്രങ്ങളാണ് -സമർഥിക്കുക
11-. “പഴയ വീടിനപ്പോൾ പുതിയൊരു പരിവേഷമുണ്ടാകും നാടിനുമുഴുവനിപ്പോൾ അങ്ങനെയൊരു വെളിച്ചം,
തെളിച്ചം!’ സ്വതന്ത്ര ഭാരതത്തെ കുറിച്ചുള്ള എന്തെല്ലാം സങ്കല്പങ്ങളാണ് ഐഷുവിന്റെ ഈ വാക്കുകളിൽ
തെളിയുന്നത് -വിലയിരുത്തി കുറിപ്പ് തയ്യാറാക്കുക
12.
● മാധവന്റെ ബാല്യത്തിന് ഉത്സവമേറ്റിയ മനുഷ്യൻ
● മാധവന്റെ എല്ലാ തിരക്കുകളെയും തിരിച്ചറിഞ്ഞ കാരണവർ
● തറവാട്ട് സ്വത്തിൽ മാധവനും അമ്മയ്ക്കും ലഭിക്കാനുള്ള സ്വത്തിന്റെ രേഖ കൈമാറി കടന്നുപോയ
മനുഷ്യൻ
സൂചനകൾ ഉപയോഗപ്പെടുത്തി 'അച്യുതമ്മാമ' എന്ന കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷതകൾ
ഉൾപ്പെടുത്തി കഥാപാത്രനിരൂപണം തയ്യാറാക്കുക
13 . 'ഉപജീവനത്തിന് മാത്രം ജോലി ചെയ്യുന്നവർ സമൂഹത്തോടുള്ള ബാധ്യതയിൽ നിന്ന് ഒഴിഞ്ഞുമാറുന്നവരാണ്'
കെ പി കേശവമേനോന്റെ ഈ നിരീക്ഷണത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ? - സ്വാഭിപ്രായ ക്കുറിപ്പ്
തയ്യാറാക്കുക
14 . 'അധ്വാനവർഗത്തിൻ്റെ ജീവിതാവസ്ഥയും അധ്വാനത്തോടുള്ള മനോഭാവവും ആവിഷ്കരിക്കുന്ന
കവിതയാണ്.
തരിശു നിലങ്ങളിലേക്ക് ‘-ഈ പ്രസ്താവന വിശകലനം ചെയ്തു കവിതയുടെ ശീർഷകത്തിൻ്റെ ഔചിത്യം
പരിശോധിക്കുക
15 മുതൽ 17 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണത്തിന് ഉത്തരം എഴുതുക (ഒന്നരപ്പുറം) സ്കോര്‍ - 2x6=12
15.
● അധികംപേരും ജോലി ചെയ്യുന്നത് അതിലുള്ള ഇഷ്ടമോ താൽപര്യമോ കൊണ്ടല്ല ഉപജീവനത്തിന് കൂടിയേ
കഴിയൂ എന്നതുകൊണ്ട് മാത്രമാണ്,’
● ‘ഒരു ജോലിയും ചെയ്യാതെ സുഖലോലുപരായിരിക്കുന്നത് വിഡ്ഢിത്തമാണ്'
● ,ലോകത്തിൽ വലിയ കാര്യങ്ങൾ നേടിയവരെല്ലാം അധ്വാനശീലരാണ്
● ,തൊഴിൽ നിർമ്മാണാത്മകവും സമൂഹത്തിനുപകരിക്കുന്നതും ആവണം
നൽകിയിരിക്കുന്ന നിരീക്ഷണങ്ങൾ വിശകലനം ചെയ്ത് 'തൊഴിലും തൊഴിലിന്റെ മഹത്വവും' എന്ന വിഷയത്തിൽ
ഉപന്യാസം തയ്യാറാക്കുക
16.
● ’തിരക്കിന്റെ ബോയ്ലറിൽ കിടന്ന് സെക്കന്റിന്റെ തന്മാത്രകളുമായി കെട്ടിമറിയുന്ന സമയം'
● ‘എൻ്റെ ജീവിതം എത്രത്തോളം എൻ്റെ കൈയില്‍ അല്ല എന്ന സത്യം ഗാഢമായി നൊന്തറിഞ്ഞ
നിമിഷമായിരുന്നു അത്
(അച്യുതമ്മാമ -കഥ കെ പി രാമനുണ്ണി)
ആധുനികകാലത്തെ തൊഴിൽ സാഹചര്യത്തിന്റെ ഇരയാണ് മാധവൻ.
സൂചനകളും പ്രസ്താവനയും വിലയിരുത്തി 'തൊഴിലും തൊഴിലിടങ്ങളും' എന്ന വിഷയത്തിൽ മുഖപ്രസംഗം
(എഡിറ്റോറിയൽ) തയ്യാറാക്കുക
3
Page 5
17 . "ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത് "
"വിദ്യകൊണ്ട് പ്രബുദ്ധരാവുക"
"അവനവനാത്മസുഖത്തിനാചരിക്കു
ന്നവയപരന്നുസുഖത്തിനായ് വരേണം"
സൂചനകൾ വിശകലനം ചെയ്തും,പാഠാശയം ഉൾക്കൊണ്ടും 'ഗുരു സന്ദേശത്തിന്റെ കാലിക പ്രസക്തി 'എന്ന
വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കുക
XXXXXXXXXXXX
4
Page 6
ഉത്തരസൂചിക
1 .അദ്ഭുതം 1
2.സംഘബോധം 1
3.വികാരവും വിചാരവും 1
4. പകൽ 1
5.കഴിഞ്ഞ കാലം 1
• 6.കഥാപാത്രങ്ങൾ ജീവിച്ചിരുന്നവരാണ് 1
• ബഷീറിൻറെ വീട്ടിലെ സത്യമായ കഥ 1
7..
● മരിച്ചുപോയ അച്ഛനെയും അമ്മയെയും പറ്റി ചിന്തിച്ചു. 1
● സ്മരണ എന്ന പരിചയക്കേടിലേക്ക് താൻ മാറി എന്ന തിരിച്ചറിവ് 1
8
● പകൽ മുഴുവൻ പണിയെടുത്ത് ഉത്സവം കാണാൻ എത്തിയ തൊഴിലാളികളെ ജനക്കൂട്ടത്തിൽ നിന്നും
മാറ്റിയിരുത്തി 1
● ഗുരുസന്ദേശത്തിന്റെ പൊരുൾ അനുയായികൾ പോലും ഉൾക്കൊണ്ടില്ലല്ലോ എന്ന ദുഃഖം 1
9.
● പുളിമാവ് മുറിച്ചുമാറ്റുമ്പോൾ ഭൂമിയുടെ തണൽ നഷ്ടമാവുന്നു
● ആർത്തിയുള്ള മനുഷ്യന് പണമാണ് പ്രധാനം
● ഭൂമിയുടെ മക്കൾ അമ്മയായ ഭൂമിയുടെ വൃക്ഷങ്ങൾ ആകുന്ന വസ്ത്രം ഉരിയുന്നു
● അവ വിപണിയിൽ വിറ്റ് പണം നേടുന്നു
● രണ്ട് കവിതാഭാഗങ്ങളുടെയും പ്രമേയം താരതമ്യം ചെയ്തിട്ടുണ്ട്
10 .
● വീടിന്റെ ഇറയത്ത് കുളിച്ച് വൃത്തിയായി വസ്ത്രം അണിഞ്ഞ് മാതാപിതാക്കളെ കാത്തിരിക്കുന്ന കറുത്ത
നിറമാർന്ന കുഞ്ഞുങ്ങളുടെ ചിത്രം.
● എണ്ണയും അവശിഷ്ടവും നീക്കി വെയിലത്ത് ഇരുന്ന് ഉണങ്ങി മിനുങ്ങുന്ന പാത്രങ്ങളുടെ ചിത്രം.
● കവിതയിൽ നിന്നും കൂടുതൽ ചിത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
● ഇത്തരം വാങ്മയ ചിത്രങ്ങളുടെ ഗ്യാലറിയാണ് കവിത.
11.
● പഴയ വീട് ബ്രിട്ടീഷ് ഇന്ത്യയും പുതിയ വീട് സ്വതന്ത്ര ഭാരതവും.
● പാവപ്പെട്ടവർ ഇല്ലാത്തതും കർഷകരെ നികുതി ഭാരം കൊണ്ട് ചൂഷണം ചെയ്യാത്ത പുതിയ ഇന്ത്യ
രൂപപ്പെടുമെന്ന സ്വപ്നം.
● നാടിനും ഐഷുവിനും സ്വാതന്ത്ര്യം കിട്ടിയതിലുള്ള സന്തോഷം.
12.
● അച്ഛനമ്മമാർ നഷ്ടപ്പെട്ട മാധവന് താങ്ങും തണലുമായി മാറിയഅച്യുതമ്മാമ.
● അനാഥനായ മാധവനെ സനാഥനാക്കി.
● മാധവന്റെ ജോലിത്തിരക്കുകളെ കുറിച്ച് ബോധ്യമുള്ള ക്ഷമാശീലൻ.
● ധർമ്മിഷ്ഠനും നീതിമാനുമായ കുടുംബകാരണവർ.
13
● ജോലി വ്യക്തിയുടെ ഉപജീവനത്തിന് ഉതകണം.
● ജോലി ചെയ്യുന്നതിലൂടെ സമുദായത്തിന് ,സമൂഹത്തിന് ഉപയോഗം ഉണ്ടാവണം.
● ഏതൊരു ജോലിയും ആനന്ദകരവും നിർമ്മാണാത്മകവുമായിരിക്കണം.
● നിരീക്ഷണം അവതരിപ്പിച്ചിട്ടുണ്ട്.
5
Page 7
14
● അധ്വാനിക്കുന്നവരുടെ കർമ്മശേഷിയും ജോലിയോടുള്ള ആത്മാർത്ഥതയും.
● യാതനയും കഷ്ടപ്പാടുകളും അനുഭവിക്കുമ്പോഴും എല്ലാം മറന്ന് അധ്വാനിക്കുന്നു.
● ജീവിതത്തിൻ്റെ തരിശു നിലങ്ങളെ അധ്വാനം കൊണ്ട് ഹരിതാഭമാക്കുന്നു.
● ശീർഷകത്തിന്റെ ഔചിത്യം തിരിച്ചറിഞ്ഞിട്ടുണ്ട്
15
● അധ്വാനത്തിന് സവിശേഷ പ്രാധാന്യമുണ്ട്.
● അധ്വാനം സ്വന്തം ഉപജീവനത്തിനും സമൂഹത്തിനും ഉപകരിക്കണം.
● അധ്വാനം ആനന്ദകരവും നിർമ്മാണാത്മകവും ആയിരിക്കണം.
● ലോകത്തെ മാറ്റിമറിച്ചവർ അധ്വാനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞവരാണ്.
● തൊഴിൽ ചെയ്യാതെ ജീവിക്കുക എന്നത് ദ്രോഹകരമാണ്.
● ഘടന ,ഉചിത ഭാഷ.
16
● മാധവൻ പുതുകാലത്തെ കമ്പനി ഉദ്യോഗസ്ഥൻ.
● തിരക്കുപിടിച്ച ജീവിത സാഹചര്യത്തിൽ വ്യക്തി, കുടുംബം, സമൂഹ ജീവിതം താറുമാറാവുന്നുണ്ട്.
● പുതുകാലത്തെ തൊഴിലിടങ്ങൾ ഇത്തരം സംഘർഷഭരിത ജീവിതത്തെ സൃഷ്ടിക്കുന്നുണ്ട്.
● അവിടെ വ്യക്തികൾക്ക് ജോലി ഒരു ഭാരമായി മാറുന്നു.
● പുതിയ തൊഴിൽ നിയമങ്ങളും തൊഴിൽ സംസ്കാരവും ഉണ്ടാവണം.
● ഘടന, ഭാഷ.
17
● ജാതിമതഭേദങ്ങൾ ഇല്ലാതെ മാനവരെല്ലാം സഹോദര ഭാവനയിൽ കഴിയുന്ന സമൂഹം രൂപപ്പെടണം.
● വിദ്യാഭ്യാസത്തിലൂടെ ഭേദചിന്തകൾ ഇല്ലാതാവണം.
● സ്വന്തം സുഖത്തിനായി ചെയ്യുന്ന കർമ്മങ്ങൾ അപരനുകൂടി ഉപകരിക്കണം.
● വർത്തമാനകാലത്ത് ഗുരുദർശനങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്.
● ഘടന ഉചിത ഭാഷ.
AglaSem Earn while Learn Program. 6Send your papers and get paid.
Contact: support@
Page 8
Sample Papers
CBSE Sample Papers
ICSE / ISC Board Sample Papers
AP Board Sample Papers
Assam Board Sample Papers
Bihar Board Sample Papers
Chhattisgarh Board Sample Papers
Goa Board Sample Papers
Gujarat Board Sample Papers
Haryana Board Sample Papers
HP Board Sample Papers
J&K State Board Sample Papers
Jharkhand Board Sample Papers
Karnataka Board Sample Papers
Kerala Board Sample Papers
Page 9
Sample Papers
MP Board Sample Papers
Maharashtra Board Sample Papers
Manipur Board Sample Papers
Mizoram Board Sample Papers
Orissa Board Sample Papers
Punjab Board Sample Papers
Rajasthan Board Sample Papers
Tamil Nadu Board Sample Papers
Telangana State Board Sample Papers
Tripura Board Sample Papers
UP Board Sample Papers
Uttarakhand Board Sample Papers
West Bengal Board Sample Papers