Kerala SSLC Pre Model Question Paper 2023 Malayalam – Text
Read the full text of this sample paper below — useful to quickly search, copy and reference the content online without downloading the PDF.
📄 View text version (1 page)
Page 1
SSLC PRE MODEL EVALUATION-2023 MPM-101A SSLC –PRE MODEL EXAM - MPM കേരള പാഠാവലി Time:-45Minutes PART-A Total Score:-20 1 മുതൽ 3 വരെയുളള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ശരിയുത്തരം തെരഞ്ഞെടുത്തെഴുതുക (2 x 1 = 2) 1."തെറികാട്ടിയാശ്രമവിരുദ്ധവൃത്തി നീ ചെറുപാമ്പു ചന്ദനമരത്തിനെന്ന പോൽ "ചെറുപാമ്പ്എന്ന്ഇവിടെകവിവിശേഷിപ്പിക്കുന്നത് ആരെയാണ്? [ ▪️ദുഷ് . ഷന്തനെ ▪️.സർവ്വദമനനെ ▪️.കണ്വ മഹർഷിയെ ▪️.താപസനെ] 2. "കഷ്ടകാലമഖിലം കഴിഞ്ഞു ഹാ! ദിഷ്ടമീ വടിവിയന്നു വന്ന പോൽ " -ഹാ! എന്ന ശബ്ദത്തിൽ തെളിയുന്ന ഭാവം? [▪️ആശ്വാസം▪️സങ്കടം,▪️പരിഹാസം ▪️കോപം] 3. ഉപായത്തിലുള്ള ആനീങ്ങലിൽ പതുക്കെ ഒരു പഴുതുണ്ടായി. *പഴുതുണ്ടായി* എന്ന പദം പിരിച്ചെഴുതിയാൽ [▪️പഴു, തുണ്ടായി▪️പഴുതു, ണ്ടായി▪️പഴുത്, ഉണ്ടായി▪️പഴുത്, ണ്ടായി] 4 മുതൽ 6 വരെ ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഉത്തരമെഴുതുക. (2x 2 = 4) 4. "നോക്കൂ, നമുക്ക് അഞ്ചാമതൊരു കുട്ടിയുണ്ടായിരിക്കുന്നു. ഒരു മകൻ. പക്ഷെ, ഒരു വ്യത്യാസമുണ്ട്. ഇവൻ കുറച്ചു നാൾ നമ്മോടു കൂടി താമസിക്കും." _ ഡോക്ടർ തലത്ത് ഇങ്ങനെ പറഞ്ഞത് എന്തുകൊണ്ടാകാം? നിങ്ങളുടെ നിരീക്ഷണങ്ങൾ കുറിക്കുക. 5. "ഭോഗങ്ങളെല്ലാം ക്ഷണപ്രഭചഞ്ചലം വേഗേന നഷ്ടമാമായുസ്സുമോർക്ക നീ "- വരികളിലെ കാവ്യഭംഗി കുറിക്കുക 6. "ഭാവശാലികൾ പിരിഞ്ഞു കൂടിയാ - ലീവിധം വികലമാം സുഖോദയം " - ആശയം വ്യക്തമാക്കുക. 7 മുതൽ 8 വരെ ചോദ്യങ്ങളിൽ 2 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക (2x4 = 8 ) 7 *വിശ്വരൂപം* എന്ന കഥ വിലയിരുത്തി തലക്കെട്ടിന്റെ ഔചിത്യം വ്യക്തമാക്കുക. 8. " ഒരു മനുഷ്യനെക്കൊണ്ട് പറഞ്ഞറിയിക്കുവാൻ നിവൃത്തിയില്ലാത്ത ഒരു ഭാവ വിശേഷത്തോടു കൂടി അയാൾ ആ വന്ദ്യനായ മെത്രാനെ തുറിച്ചു നോക്കി. " ഴാങ് വാൽ ഴാങ്ങിന്റെ ഈ ഭാവമാറ്റത്തിന്റെ കാരണം എന്ത്? വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക. 9. "കളിക്കോപ്പേൽക്കാനായ് കുതുകമൊടു നീട്ടീടിന കരം വിളക്കിച്ചേർത്തോണം വിരൽനിര ഞെരുങ്ങിത്തൊടുകയാൽ വിളങ്ങുന്നു രാഗം ഭൃശമെഴുമുഷസ്സിൽദ്ദലകുലം തെളിഞ്ഞീടാതൊന്നായ് വിടരുമൊരു തണ്ടാർമലരുപോൽ "- ചമത്കാരഭംഗി വ്യക്തമാക്കി കുറിപ്പു തയ്യാറാക്കുക. 10, 11 ചോദ്യങ്ങളിൽ ഏതെങ്കിലും 1 ന് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (1X6 = 6) 10. " ക്രോധമല്ലോ നിജ ധർമ്മ ക്ഷയകരം ക്രോധം പരിത്യജിക്കേണം ബുധജനം" ( ലക്ഷ്മണസാന്ത്വനം - എഴുത്തച്ഛൻ) കോപം അഗ്നിപോലെയാണ്. നാശമുണ്ടാക്കിയേ അതടങ്ങൂ "( മഹാത്മാഗാന്ധി ) സൂചനകൾ, ലക്ഷ്മണ സാന്ത്വനം പാഠഭാഗത്തിന്റെ ആശയം എന്നിവയുടെ സമകാലിക പ്രസക്തി കണ്ടെത്തി *ക്രോധം _ ഒരു സാമൂഹ്യ വിപത്ത്* എന്ന വിഷയത്തിൽ മുഖപ്രസംഗം തയ്യാറാക്കുക. 11. "അപരിചിതരുടെ സ്വരങ്ങൾ കഴുത്തിനു ചുറ്റും പിരിഞ്ഞുമുറുകി. വെളളായിയപ്പനു ശ്വാസം മുട്ടി. " "വെളളായിയപ്പന്റെ കണ്ണുകൾ വിടർന്നു. അവയിൽ അന്ധാളിപ്പു നിറഞ്ഞു. " " തന്നേ?" വെള്ളായിയപ്പൻ പറഞ്ഞു(കടൽത്തീരത്ത് ) സൂചനകൾ, പാഠഭാഗം എന്നിവ വിലയിരുത്തി 'വെളളായിയപ്പൻ' എന്ന കഥാപാത്രത്തെ നിരൂപണം ചെയ്യുക.